---
title: "നാട്ടിലിറങ്ങി അക്രമം; ചല്ലിവയലിൽ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു"
english_title: "Wild boar shot dead in Challivayal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316552/wild-boar-shot-dead-in-challivayal"
published_at: "2025-09-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d251e37100e_nvbxcgn.jpg"
keywords: []
---

# നാട്ടിലിറങ്ങി അക്രമം; ചല്ലിവയലിൽ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു

> **Lead Summary:** വടകര :**[**നാട്ടിലിറങ്ങി ജനങ്ങൾക്ക് ഭീഷണി ഉയർത്തുകയും കൃഷി നശിപ്പിക്കുയും ചെയ്ത കാട്ടുപന്നിയെവെടി വെച്ചു കൊന്നു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ ചല്ലിവയലിലാണ് അക്രമാശക്തമായ പന്നിയെ അംഗീകൃത ഷൂട്ടർ അരൂർ പ്രദീപ് കുമാർ വെടിവെച്ചത്. വാർഡ് അംഗം എൻ ബി പ്രകാശ് കുമാറിൻ്റേയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് വെടിവെച്ചത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം ഏറിയതായി പരാതിയുണ്ട്. കൃഷി നശിപ്പിക്കുന്നത് വ്യാപകമാണ്. തുടർന്നാണ് ഷൂട്ടറുടെ സഹായം തേടിയത്‌.

## Article Content

വടകര :**[**നാട്ടിലിറങ്ങി ജനങ്ങൾക്ക് ഭീഷണി ഉയർത്തുകയും കൃഷി നശിപ്പിക്കുയും ചെയ്ത കാട്ടുപന്നിയെവെടി വെച്ചു കൊന്നു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ ചല്ലിവയലിലാണ് അക്രമാശക്തമായ പന്നിയെ അംഗീകൃത ഷൂട്ടർ അരൂർ പ്രദീപ് കുമാർ വെടിവെച്ചത്. വാർഡ് അംഗം എൻ ബി പ്രകാശ് കുമാറിൻ്റേയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് വെടിവെച്ചത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം ഏറിയതായി പരാതിയുണ്ട്. കൃഷി നശിപ്പിക്കുന്നത് വ്യാപകമാണ്. തുടർന്നാണ് ഷൂട്ടറുടെ സഹായം തേടിയത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316552/wild-boar-shot-dead-in-challivayal)