---
title: "വില്യാപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് റോഡ് ഫണ്ട് വിതരണത്തിൽ തർക്കം, യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു"
english_title: "Dispute over distribution of Vilyappally Panchayat employment guarantee road fund, UDF members boycott meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316731/dispute-over-distribution-of-vilyappally-panchayat-employment-guarantee-road-fund-udf-members-boycott-meeting"
published_at: "2025-09-24T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d381eb137d7_fgfh.jpg"
keywords: []
---

# വില്യാപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് റോഡ് ഫണ്ട് വിതരണത്തിൽ തർക്കം, യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു

> **Lead Summary:** വില്യാപ്പള്ളി:**[** പഞ്ചായത്ത് തൊഴിലുറപ്പ് റോഡുകളുടെ ഫണ്ട് വിതരണത്തിൽ വിവേചനം ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. 1.75 കോടി രൂപയിൽ 1.25 കോടി രൂപയും എൽഡിഎഫ് വാർഡുകളിലേക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് ഈ നടപടി. ഫണ്ട് വിതരണത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും നാല് റോഡുകൾ വീതവും, എൽഡിഎഫ് അംഗങ്ങൾക്ക് മൂന്ന് റോഡുകൾ വീതവും ലഭിച്ചു. എന്നാൽ യുഡിഎഫ് അംഗങ്ങൾക്ക് ഒരു റോഡ് മാത്രമാണ് അനുവദിച്ചത്.

## Article Content

വില്യാപ്പള്ളി:**[** പഞ്ചായത്ത് തൊഴിലുറപ്പ് റോഡുകളുടെ ഫണ്ട് വിതരണത്തിൽ വിവേചനം ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. 1.75 കോടി രൂപയിൽ 1.25 കോടി രൂപയും എൽഡിഎഫ് വാർഡുകളിലേക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് ഈ നടപടി. ഫണ്ട് വിതരണത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും നാല് റോഡുകൾ വീതവും, എൽഡിഎഫ് അംഗങ്ങൾക്ക് മൂന്ന് റോഡുകൾ വീതവും ലഭിച്ചു. എന്നാൽ യുഡിഎഫ് അംഗങ്ങൾക്ക് ഒരു റോഡ് മാത്രമാണ് അനുവദിച്ചത്.

ഫണ്ടില്ലെന്ന പ്രസിഡന്റിന്റെ മറുപടി തൃപ്തികരമല്ലെന്നും, ഫണ്ട് കുറവാണെങ്കിൽ തുല്യമായി വീതിക്കുന്ന പതിവ് തെറ്റിച്ചുകൊണ്ട് പ്രസിഡന്റ് രാഷ്ട്രീയ വിവേചനം കാണിച്ചെന്നും യുഡിഎഫ് ആരോപിച്ചു. യോഗം ബഹിഷ്കരിച്ച ശേഷം യുഡിഎഫ് അംഗങ്ങൾ വില്യാപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. പുത്തലത്ത് ഇബ്രാഹിം, ഷറഫുദ്ദീൻ കൈതയിൽ, എം.പി.വിദ്യാധരൻ, എൻ.ബി.പ്രകാശൻ, വി.മുരളി, ചിളുപ്പറബത്ത് മോഹനൻ, ഹാജറ.എം.പി, സുനിത താളിക്കണ്ടി, സനിയ.എം.കെ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316731/dispute-over-distribution-of-vilyappally-panchayat-employment-guarantee-road-fund-udf-members-boycott-meeting)