---
title: "വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം സെപ്റ്റംബർ 29ന് ആരംഭിക്കും"
english_title: "Vilyappally-Chelakkad road renovation to begin on September 29th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316744/vilyappally-chelakkad-road-renovation-to-begin-on-september-29th"
published_at: "2025-09-24T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d38a9ad390e_ghg.jpg"
keywords: []
---

# വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം സെപ്റ്റംബർ 29ന് ആരംഭിക്കും

> **Lead Summary:** വടകര:**[** വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം 29ന് തുടങ്ങും. ടെൻഡർ നടപടി പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയുമായി കരാർ ഒപ്പിട്ടു. വില്യാപ്പള്ളി പഞ്ചായത്ത് അതിരായ അക്ലോത്ത്നടയിലാണ് പ്രവൃത്തി തുടങ്ങുക. 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി മതിലുകളും ജീവനോപാധികളും പുനർനിർമിച്ചു നൽകുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക. തുടർന്ന് കലുങ്ക്. ഓവുചാൽ എന്നിവ നിർമിക്കും.

## Article Content

വടകര:**[** വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം 29ന് തുടങ്ങും. ടെൻഡർ നടപടി പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയുമായി കരാർ ഒപ്പിട്ടു. വില്യാപ്പള്ളി പഞ്ചായത്ത് അതിരായ അക്ലോത്ത്നടയിലാണ് പ്രവൃത്തി തുടങ്ങുക. 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി മതിലുകളും ജീവനോപാധികളും പുനർനിർമിച്ചു നൽകുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക. തുടർന്ന് കലുങ്ക്. ഓവുചാൽ എന്നിവ നിർമിക്കും.

കെഎസ്ഇബിയുടെ വൈദ്യുതി തൂണുകൾ, ജല അതോറിറ്റി പൈപ്പുകൾ തുടങ്ങിയവയും ഇതിനൊപ്പം മാറ്റിസ്ഥാപിക്കും. വടകര റസ്റ്റ് ഹൗസിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎ ൽഎയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ സമയക്രമം നിശ്ചയിക്കാനും തീരുമാനിച്ചു. നിലവിലെ റോഡിലെ തകരാറുകളും പരിഹമിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ബിജുള, എൻ അബ്ദുൽ ഹമീദ്, വി കെ ജ്യോതി ലക്ഷ്മി, കെആർഎഫ്ബി ഉദ്യോഗസ്ഥർ, റോഡ് വികസനസമിതി പ്രതിനിധി കെ എം ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316744/vilyappally-chelakkad-road-renovation-to-begin-on-september-29th)