---
title: "ജന്മനാടിന്റെ ആദരം; ഷില്ലോങ് പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ അക്ഷയ് സദാനന്ദന് ഉജ്ജ്വല സ്വീകരണം നൽകി"
english_title: "Respect from his hometown; Akshay Sadanandan, runner-up in the Shillong Postal Football Tournament, was given a grand welcome"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316819/respect-from-his-hometown-akshay-sadanandan-runner-up-in-the-shillong-postal-football-tournament-was-given-a-grand-welcome"
published_at: "2025-09-24T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3bede81ffd_jjkhjkhj.jpg"
keywords: []
---

# ജന്മനാടിന്റെ ആദരം; ഷില്ലോങ് പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ അക്ഷയ് സദാനന്ദന് ഉജ്ജ്വല സ്വീകരണം നൽകി

> **Lead Summary:** **വടകര:[ **മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. വടകര ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള കൊടിയൂറ പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് അക്ഷയ്.

## Article Content

**വടകര:[ **മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. വടകര ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള കൊടിയൂറ പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് അക്ഷയ്.

പ്രദേശത്തെ കായികപ്രേമികളും സുഹൃത്തുക്കളും ചേർന്നാണ് അക്ഷയിനെ സ്വീകരിച്ചത്. തുടർന്ന്, അദ്ദേഹത്തെ ആദരസൂചകമായി വാഹനഘോഷയാത്രയോടെ വീട്ടിലെത്തിച്ചു.

സ്വീകരണ പരിപാടി വടകരയിലെ പ്രമുഖ ഫുഡ് ബ്ലോഗര്‍ നന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. അഖില്‍ എന്‍.എം അധ്യക്ഷത വഹിച്ചു. അഭിനവ് കെ പി, പ്രണവ്, സുനന്ദ് സുനില്‍ എന്നിവര്‍ സംസാരിച്ചു. അമല്‍റോഷ് എന്‍.എം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316819/respect-from-his-hometown-akshay-sadanandan-runner-up-in-the-shillong-postal-football-tournament-was-given-a-grand-welcome)