---
title: "പ്രത്യേക പരിശോധന; വടകര ആർ ടി ഒ പരിധിയിലെ ഓട്ടോറിക്ഷകളുടെ വി എം വെരിഫിക്കേഷൻ നടത്തി"
english_title: "Special inspection; VM verification of autorickshaws within Vadakara RTO limits conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316947/special-inspection-vm-verification-of-autorickshaws-within-vadakara-rto-limits-conducted"
published_at: "2025-09-25T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da1fae3ad5c_fhfhkjj.jpg"
keywords: []
---

# പ്രത്യേക പരിശോധന; വടകര ആർ ടി ഒ പരിധിയിലെ ഓട്ടോറിക്ഷകളുടെ വി എം വെരിഫിക്കേഷൻ നടത്തി

> **Lead Summary:** **വടകര:[ ** അടുത്തിടെ നടന്ന ഓട്ടോറിക്ഷകളുടെ വിഎം വെരിഫിക്കേഷൻ പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർക്കായി വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ) പ്രത്യേക പരിശോധന നടത്തി. സിദ്ധാശ്രമത്തിന് സമീപം നടന്ന ഈ പരിശോധനയിൽ 200-ലധികം വാഹനങ്ങൾ പങ്കെടുത്തു.

## Article Content

**വടകര:[ ** അടുത്തിടെ നടന്ന ഓട്ടോറിക്ഷകളുടെ വിഎം വെരിഫിക്കേഷൻ പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർക്കായി വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ) പ്രത്യേക പരിശോധന നടത്തി. സിദ്ധാശ്രമത്തിന് സമീപം നടന്ന ഈ പരിശോധനയിൽ 200-ലധികം വാഹനങ്ങൾ പങ്കെടുത്തു.

പരിശോധനയിൽ നിലവിലുള്ള പെർമിറ്റ് പേപ്പറുകൾ, പുക പരിശോധന സർട്ടിഫിക്കറ്റുകൾ, ഇൻഷുറൻസ് രേഖകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് ഓട്ടോറിക്ഷകൾക്ക് ആർടിഒ ചെക്കഡ് സ്ലിപ്പ് നൽകി.

​നിലവിൽ വടകരയിൽ വിഎം പെർമിറ്റുള്ള 2092 ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ ഏകദേശം 1600 ഓളം ഓട്ടോറിക്ഷകളുടെ വിഎം വെരിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. ബുധനാഴ്ച നടന്ന ഈ പ്രത്യേക പരിശോധന, മുൻപ് പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള അവസാന അവസരമായിരുന്നു.

​വടകര ആർടിഒ രാജേഷ് പി യുടെ നിർദ്ദേശപ്രകാരം നടന്ന ഈ പരിശോധനയിൽ കെഎംവിഐ അർജുൻ ജി, എഎംവിഐ സാജൻ കെപി, സാനൽ ആർ, പ്രേംനാഥ് പി, സജേഷ് പിപി, മുഹമ്മദ് കവിരാജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316947/special-inspection-vm-verification-of-autorickshaws-within-vadakara-rto-limits-conducted)