---
title: "തിരിതെളിഞ്ഞു; പുത്തൂരിൽ എൻ.എസ്.എസ് ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "NSS Day celebration organized in Puttur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316979/nss-day-celebration-organized-in-puttur"
published_at: "2025-09-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e928b6d4c_GJGHFGF.jpg"
keywords: []
---

# തിരിതെളിഞ്ഞു; പുത്തൂരിൽ എൻ.എസ്.എസ് ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **വടകര:[**പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ദിനാഘോഷവും 'ജീവിതോത്സവം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ഉപാധ്യക്ഷൻ പി.കെ. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വടകര:[**പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ദിനാഘോഷവും 'ജീവിതോത്സവം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ഉപാധ്യക്ഷൻ പി.കെ. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എസ്.എസ്. വളണ്ടിയർമാർക്കായി 21 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിപാടിയാണ് 'ജീവിതോത്സവം'. ഈ പരിപാടിക്ക് കോഴിക്കോട് നോർത്ത് ജില്ലയിൽ തുടക്കമായി.

പിടിഎ പ്രസിഡൻ്റ് പി എം ജയപ്രകാശ് അധ്യക്ഷനാ യി. കെ ഷാജി, എം കെ പ്രമോദ് ടി പി സജീവൻ, കെ വി ആനന്ദൻ, രമേശൻ രായറോത്ത്, ആദിത്യരാജ് എന്നിവർ സംസാരിച്ചു. എൻ എസ്എസ് ഗീതത്തിന്റെയും ലഹ രിവിരുദ്ധ ഗാനമായ 'തുടിയുടേയും' നൃത്താവിഷ്കാരവും ഉണ്ടായി. ഒന്നാം വർഷ വളൻ്റിയർമാരുടെ നാടൻപാട്ട് ചടങ്ങിന് മാറ്റുകുട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316979/nss-day-celebration-organized-in-puttur)