---
title: "കിരണ്‍ ദേവീ വിലാസം യു പി സ്‌കൂളില്‍  വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് കായിക മാമാങ്കം"
english_title: "Kiran Devi Vilasam UP School's Anniversary Celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31700/kiran-devi-vilasam-up-schools-anniversary-celebration"
published_at: "2022-03-14T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f2c3761ea0_DEVI VILASAM.jpg"
keywords: []
---

# കിരണ്‍ ദേവീ വിലാസം യു പി സ്‌കൂളില്‍  വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് കായിക മാമാങ്കം

> **Lead Summary:** **വടകര: **കിരണ്‍ ദേവീ വിലാസം യു പി സ്‌കൂളിലെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം. കലാ കായികം സാംസ്‌കാരികം ആരോഗ്യം തുടങ്ങി വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കീഴല്‍ ദേവീ വിലാസം യു പി സ്‌കൂള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം. കഴിഞ്ഞ ഒരാഴ്ചയായി വിദ്യാലയത്തില്‍ കായികമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഞായര്‍ ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്നും വിടപറയുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്‌ബോള്‍ മത്സരം ' കായിക മാമാങ്കം ' സംഘടിപ്പിച്ചു.

## Article Content

**വടകര: **കിരണ്‍ ദേവീ വിലാസം യു പി സ്‌കൂളിലെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം. കലാ കായികം സാംസ്‌കാരികം ആരോഗ്യം തുടങ്ങി വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കീഴല്‍ ദേവീ വിലാസം യു പി സ്‌കൂള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം. കഴിഞ്ഞ ഒരാഴ്ചയായി വിദ്യാലയത്തില്‍ കായികമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഞായര്‍ ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്നും വിടപറയുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്‌ബോള്‍ മത്സരം ' കായിക മാമാങ്കം ' സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റര്‍ സി ചന്ദ്രശേഖരന്‍ കിക്കോഫ് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ആയി ആരോഗ്യ ക്യാമ്പ് വിദ്യാലയത്തില്‍ സംഘടിപ്പിക്കും. വൈവിധ്യങ്ങളായ പരിപാടികളോടെ ഏപ്രില്‍ ഒന്നിന് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിദ്യാലയത്തില്‍ വച്ച് നടക്കും.

വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി വാര്‍ഡ് മെമ്പര്‍ പ്രശാന്ത് കുമാര്‍ രക്ഷാധികാരിയായി വിപുലമായ സ്വാഗത സംഘം കഴിഞ്ഞ ദിവസം സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. ഏപ്രില്‍ ഒന്നിന് നടക്കുന്ന പരിപാടിയില്‍ ദീര്‍ഘകാലം സ്‌കൂളില്‍ സേവനമനുഷ്ഠിച്ച രണ്ട് അധ്യാപകര്‍ സ്‌കൂള്‍ അസിസ്റ്റന്റ്. തുടങ്ങിയവര്‍ക്ക് നാടിന്‍ന്റെ യാത്രയയപ്പ് നല്‍കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31700/kiran-devi-vilasam-up-schools-anniversary-celebration)