---
title: "പാലിയേറ്റീവ് പ്രവര്‍ത്തനത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്  ലോഗോ പ്രകാശനം 22 ന്"
english_title: "Youth Congress logo for palliative care released on 22nd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31710/youth-congress-logo-for-palliative-care-released-on-22nd"
published_at: "2022-03-14T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f31f0cd102_youth congress.jpg"
keywords: []
---

# പാലിയേറ്റീവ് പ്രവര്‍ത്തനത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്  ലോഗോ പ്രകാശനം 22 ന്

> **Lead Summary:** **തിരുവള്ളൂര്‍ : **രോഗിക്കിടക്കയില്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് ആശ്വാസമാവാനും ദുരിതപൂര്‍ണമായി ജീവിതം നയിക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും' ഒപ്പം പാലിയേറ്റീവ് കെയറിന് ' രൂപം കൊടുത്ത് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി . മാര്‍ച്ച് 22 ന് ആയഞ്ചേരിയില്‍ പാലിയേറ്റീവ് കെയറിന്റെ ലോഗോ പ്രകാശനവും നിത്യരോഗികള്‍ക്കുള്ള മരുന്നു വിതരണവും ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിക്കും.

## Article Content

**തിരുവള്ളൂര്‍ : **രോഗിക്കിടക്കയില്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് ആശ്വാസമാവാനും ദുരിതപൂര്‍ണമായി ജീവിതം നയിക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും' ഒപ്പം പാലിയേറ്റീവ് കെയറിന് ' രൂപം കൊടുത്ത് യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി . മാര്‍ച്ച് 22 ന് ആയഞ്ചേരിയില്‍ പാലിയേറ്റീവ് കെയറിന്റെ ലോഗോ പ്രകാശനവും നിത്യരോഗികള്‍ക്കുള്ള മരുന്നു വിതരണവും ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിക്കും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആര്‍. ഷഹിന്‍ പങ്കെടുക്കും. കുറ്റ്യാടി അസംബ്ലിയിലെ എട്ടു പഞ്ചായത്തുകളിലും മുഴുവന്‍ സമയ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് വളണ്ടിയര്‍മാരെ സജ്ജമാക്കിയെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ ഇസ്ഹാഖ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31710/youth-congress-logo-for-palliative-care-released-on-22nd)