---
title: "മായാത്ത ഓർമ്മ; സിവിൽ പൊലീസ് ഓഫീസർ എം.സി.ബിനീഷിന്റെ ഓർമ്മക്കായ് ഗ്രന്ഥാലയം "
english_title: "Bhavana Arts and Sports Club built a library in memory of Civil Police Officer M.C. Bineesh "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317151/bhavana-arts-and-sports-club-built-a-library-in-memory-of-civil-police-officer-mc-bineesh"
published_at: "2025-09-26T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62e1a54a1c_erter.jpg"
keywords: []
---

# മായാത്ത ഓർമ്മ; സിവിൽ പൊലീസ് ഓഫീസർ എം.സി.ബിനീഷിന്റെ ഓർമ്മക്കായ് ഗ്രന്ഥാലയം 

> **Lead Summary:** നരിപ്പറ്റ:**[** അകാലത്തിൽ പൊലിഞ്ഞ സിവിൽ പോലീസ് ഓഫീസർ എം.സി.ബിനീഷിന്റെ ഓർമ്മയ്ക്ക് ഭാവന ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് ഗ്രന്ഥാലയം നിർമ്മിച്ചു. ഇതിന്റെയും തറവട്ടത്ത് ഇബ്രാഹിം സ്മാരക വായന ശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന നിർവഹിച്ചു. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം ചെയ്തു. പി.സാജിദ് അധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞബ്ദുള്ള, ടി പി വിശ്വനാഥൻ, അഖിലേന്ദ്രൻ നരിപ്പറ്റ, എം.സി. ചാത്തു, രഘുനാഥൻ, കെ പി വേണു ഗോപാലൻ, സജിത സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.പുരുഷു സ്വാഗതവും കെ പി സുരേഷ് നന്ദിയും പറഞ്ഞു. ബിനീഷിന്റെ സഹപ്രവർത്തകരായ അധ്യാപകർ ഗ്രന്ഥാലയത്തിനു പുസ്തകം കൈമാറി.

## Article Content

നരിപ്പറ്റ:**[** അകാലത്തിൽ പൊലിഞ്ഞ സിവിൽ പോലീസ് ഓഫീസർ എം.സി.ബിനീഷിന്റെ ഓർമ്മയ്ക്ക് ഭാവന ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് ഗ്രന്ഥാലയം നിർമ്മിച്ചു. ഇതിന്റെയും തറവട്ടത്ത് ഇബ്രാഹിം സ്മാരക വായന ശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ബീന നിർവഹിച്ചു. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം ചെയ്തു. പി.സാജിദ് അധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞബ്ദുള്ള, ടി പി വിശ്വനാഥൻ, അഖിലേന്ദ്രൻ നരിപ്പറ്റ, എം.സി. ചാത്തു, രഘുനാഥൻ, കെ പി വേണു ഗോപാലൻ, സജിത സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.പുരുഷു സ്വാഗതവും കെ പി സുരേഷ് നന്ദിയും പറഞ്ഞു. ബിനീഷിന്റെ സഹപ്രവർത്തകരായ അധ്യാപകർ ഗ്രന്ഥാലയത്തിനു പുസ്തകം കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317151/bhavana-arts-and-sports-club-built-a-library-in-memory-of-civil-police-officer-mc-bineesh)