---
title: "അവകാശപ്പോരാട്ടം; സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വടകരയിൽ മാർച്ചും ധർണയും നടത്തി"
english_title: "Fight for rights; Senior Citizens Friends Welfare Association held a march and dharna in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317173/fight-for-rights-senior-citizens-friends-welfare-association-held-a-march-and-dharna-in-vadakara"
published_at: "2025-09-26T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d640b206423_gjghjghjgh.jpg"
keywords: []
---

# അവകാശപ്പോരാട്ടം; സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വടകരയിൽ മാർച്ചും ധർണയും നടത്തി

> **Lead Summary:** **വടകര: [** വയോജനങ്ങളുടെ റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, കേന്ദ്ര പെൻഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വടകരയിൽ മാർച്ചും ധർണയും നടത്തി.

## Article Content

**വടകര: [** വയോജനങ്ങളുടെ റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, കേന്ദ്ര പെൻഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വടകരയിൽ മാർച്ചും ധർണയും നടത്തി.

വടകര റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. റെയിൽവേ യാത്രാ ഇളവ് ഉടൻ പുനഃസ്ഥാപിക്കുക, കേന്ദ്ര വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിച്ചത്.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാട നം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. സം സ്ഥാന കമ്മിറ്റി അംഗം കെ ബാലകൃ ഷ്ണൻ, എ ശ്രീധരൻ, പി പി നാണു, വി വി സുരേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317173/fight-for-rights-senior-citizens-friends-welfare-association-held-a-march-and-dharna-in-vadakara)