---
title: "യുണിറ്റുകൾ സജീവമാക്കാൻ; വടകരയിൽ സ്കൗട്ടേർസ് ഗൈഡേർസ് കോൺഫറൻസ് സംഘടിപ്പിച്ചു"
english_title: "Scouts and Guides Conference organized in Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317176/scouts-and-guides-conference-organized-in-vadakara"
published_at: "2025-09-26T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d645d7b951b_yutyu.jpg"
keywords: []
---

# യുണിറ്റുകൾ സജീവമാക്കാൻ; വടകരയിൽ സ്കൗട്ടേർസ് ഗൈഡേർസ് കോൺഫറൻസ് സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[** ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് വടകര ജില്ലാ അസോസിയേഷൻ സ്കൗട്ടേർസ് ഗൈഡേർസ് കോൺഫറൻസ് വടകര ഡിഇഒ ഗീത.പി ഉദ്ഘാടനം ചെയ്തു. യുണിറ്റുകളിൽ സ്‌കൗട്ടിങ് പ്രവർത്തനങ്ങൾ സജീവമാക്കാൻ നിർദേശിച്ചു. വടകര ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ പാറച്ചോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. നേരിടുന്ന വെല്ലുവിളികളെ മറികടന്നുകൊണ്ട് യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ലോങ്ങ് ഡെക്കറേഷൻ അവാർഡ് നേടിയ ശ്രീജിത്ത്.എം.എസ്, പ്രവീൺ.പി, എ.പി.അസ്‌ലം ഇവർക്കുള്ള ഉപഹാരവും നൽകി. ഡി.സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. പി.പി.കുഞ്ഞമ്മദ് സികെഎൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻഡോമെന്റ് നേടിയ നിയോൺ നേഹത്തിന് പുരസ്‌കാരം കൈമാറി. എഎസ്‌സി രാമചന്ദ്രൻ.എം റിപ്പോർട്ട് ബുക്ക് പ്രകാശനം ചെയ്തു. എ.പി.അസ്‌ലം റിപ്പോർട്ട് അവതരിപ്പികുകയും എഎസ്‌സി ഫൈസൽ.സി.കെ, ഡിസി ജിഷ.കെ.കെ സാനിറ്റേഷൻ പ്രമോഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

## Article Content

വടകര:**[** ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് വടകര ജില്ലാ അസോസിയേഷൻ സ്കൗട്ടേർസ് ഗൈഡേർസ് കോൺഫറൻസ് വടകര ഡിഇഒ ഗീത.പി ഉദ്ഘാടനം ചെയ്തു. യുണിറ്റുകളിൽ സ്‌കൗട്ടിങ് പ്രവർത്തനങ്ങൾ സജീവമാക്കാൻ നിർദേശിച്ചു. വടകര ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ പാറച്ചോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. നേരിടുന്ന വെല്ലുവിളികളെ മറികടന്നുകൊണ്ട് യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ലോങ്ങ് ഡെക്കറേഷൻ അവാർഡ് നേടിയ ശ്രീജിത്ത്.എം.എസ്, പ്രവീൺ.പി, എ.പി.അസ്‌ലം ഇവർക്കുള്ള ഉപഹാരവും നൽകി. ഡി.സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. പി.പി.കുഞ്ഞമ്മദ് സികെഎൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻഡോമെന്റ് നേടിയ നിയോൺ നേഹത്തിന് പുരസ്‌കാരം കൈമാറി. എഎസ്‌സി രാമചന്ദ്രൻ.എം റിപ്പോർട്ട് ബുക്ക് പ്രകാശനം ചെയ്തു. എ.പി.അസ്‌ലം റിപ്പോർട്ട് അവതരിപ്പികുകയും എഎസ്‌സി ഫൈസൽ.സി.കെ, ഡിസി ജിഷ.കെ.കെ സാനിറ്റേഷൻ പ്രമോഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317176/scouts-and-guides-conference-organized-in-vadakara)