---
title: "വടകരയിലെ കളരി അക്കാദമി  പ്രവര്‍ത്തനത്തിലേക്ക് 21 ന് സെമിനാര്‍ സംഘടിപ്പിക്കും"
english_title: "A seminar will be organized on the 21st for the activities of the Kalari Academy in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31741/a-seminar-will-be-organized-on-the-21st-for-the-activities-of-the-kalari-academy-in-vadakara"
published_at: "2022-03-14T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f5ddfe395e_kp bindu photo.jpg"
keywords: []
---

# വടകരയിലെ കളരി അക്കാദമി  പ്രവര്‍ത്തനത്തിലേക്ക് 21 ന് സെമിനാര്‍ സംഘടിപ്പിക്കും

> **Lead Summary:** **വടകര: **വടകരയിലെ കളരി അക്കാദമി പ്രാവര്‍ത്തികമാക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനം എന്ന നിലയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21 ന് വടകര നഗരസഭ ടൌണ്‍ഹാളില്‍ കളരിയെ ടൂറിസമായും, സ്‌പോര്‍ട്‌സുമായി സംയോജിപ്പിച്ചുകൊണ്ടുള്ള 4 സെക്ഷനുകളിലായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

## Article Content

**വടകര: **വടകരയിലെ കളരി അക്കാദമി പ്രാവര്‍ത്തികമാക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനം എന്ന നിലയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21 ന് വടകര നഗരസഭ ടൌണ്‍ഹാളില്‍ കളരിയെ ടൂറിസമായും, സ്‌പോര്‍ട്‌സുമായി സംയോജിപ്പിച്ചുകൊണ്ടുള്ള 4 സെക്ഷനുകളിലായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഇതോടനുബബന്ധിച്ചുള്ള സംഘാട സമിതി യോഗം മുനിസിപ്പല്‍ ഓഫീസില്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍ വടകരയിലെ കളരി ഗുരുക്കന്മാരായ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, മുഹമ്മദ് ഗുരുക്കള്‍, സുരേഷ് ഗുരുക്കള്‍, ശ്രീജിത്. സി. കെ, മധു, പ്രേമാനന്ദന്‍, സജില്‍, വടകര നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.പി.ഭാസ്‌ക്കരന്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31741/a-seminar-will-be-organized-on-the-21st-for-the-activities-of-the-kalari-academy-in-vadakara)