---
title: "ദുർഗാഷ്ടമിയിൽ നടതുറക്കും; കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം"
english_title: "The temple will open on Durga Ashtami; Navratri celebrations will be held in colorful surroundings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317495/the-temple-will-open-on-durga-ashtami-navratri-celebrations-will-be-held-in-colorful-surroundings"
published_at: "2025-09-28T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8c036f3c62_kalari.jpg"
keywords: []
---

# ദുർഗാഷ്ടമിയിൽ നടതുറക്കും; കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

> **Lead Summary:** **വടകര: **കരിമ്പനപ്പാലം ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് ചൊവ്വാഴ്ച കാലത്ത് 6.30ന് നടതുറക്കും. വൈകിട്ട് 5.30ന് ഗ്രന്ഥംവെയ്പ്പും 7. 30ന് സരസ്വതി പൂജയും നടക്കും.

## Article Content

**വടകര: **കരിമ്പനപ്പാലം ശ്രീ കളരിയുള്ളതിൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് ചൊവ്വാഴ്ച കാലത്ത് 6.30ന് നടതുറക്കും. വൈകിട്ട് 5.30ന് ഗ്രന്ഥംവെയ്പ്പും 7. 30ന് സരസ്വതി പൂജയും നടക്കും.

മഹാനവമി ദിവസമായ ഒന്നിന് ബുധനാഴ്ച കാലത്ത് അഞ്ചിന് ഗണപതി ഹോമംതുടർന്ന് 7. 30ന് സരസ്വതി പൂജയും പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് 5.30ന് വാഹനപൂജയും ആറുമണി മുതൽ നൃത്ത പരിപാടികളും ആരംഭിക്കും.

തുടർന്ന് രാത്രി ഒമ്പതിന് പുരുഷൻ കടലുണ്ടി രചനയും,പൗർണമി ശങ്കർ സംവിധാനവും നിർവഹിച്ച എം.ടിയുടെ തൂലികയിൽ പിറവിയെടുത്ത 'ഇരുട്ടിന്റെ ആത്മാവ് ' നാടകം അരങ്ങേറും. വിജയ ദശമി ദിവസമായ രണ്ടിന് പുലർച്ച അഞ്ചിന് ഗണപതിഹോമവും തുടർന്ന് 7.30ന് ബ്രഹ്മശ്രീ പേരൂർ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്ത്വ ത്തിൽ വിദ്യാരംഭവും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317495/the-temple-will-open-on-durga-ashtami-navratri-celebrations-will-be-held-in-colorful-surroundings)