---
title: "ഏറാമല ഗ്രാമ പഞ്ചായത്ത് ടൂറിസ്റ്റ് ഹബ്ബാക്കണം -മനയത്ത് ചന്ദ്രന്‍"
english_title: "Eramala Grama Panchayat should be made a tourist hub - Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317571/eramala-grama-panchayat-should-be-made-a-tourist-hub-manayath-chandran"
published_at: "2025-09-28T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d92bc22dd45_eramala.jpg"
keywords: []
---

# ഏറാമല ഗ്രാമ പഞ്ചായത്ത് ടൂറിസ്റ്റ് ഹബ്ബാക്കണം -മനയത്ത് ചന്ദ്രന്‍

> **Lead Summary:** **ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ നടുത്തുരുത്തിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗ്രാമ പഞ്ചായത്തിനെ ടൂറിസ്റ്റ് ഹബ്ബാക്കുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ നടുത്തുരുത്തിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗ്രാമ പഞ്ചായത്തിനെ ടൂറിസ്റ്റ് ഹബ്ബാക്കുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി 25 ശതമാനം ഡിവിഡന്റ് നല്‍കി വരുന്നു. ആധുനിക വത്ക്കരണത്തിന്റെ എല്ലാ സാധ്യതകളും വീട്ടുമുറ്റത്ത് എത്തിക്കാന്‍ ബേങ്ക് ആസൂത്രണം ചെയ്യുന്നു. പോളീഹൗസ് നവീകരിച്ച്, കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാനും, ആഗ്രോസര്‍വ്വീസ് സെന്റര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യാനും മുഴുവന്‍ കര്‍ഷകരെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള എല്ലാ പദ്ധതികളും ബേങ്ക് ഏറ്റെടുത്ത് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അംഗ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 87,000 രൂപ പൊതുയോഗത്തില്‍ വെച്ച് 4 മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തു. ബേങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര് സ്വാഗതം പറഞ്ഞു. ബേങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയരക്ടര്‍മാരായ കെ. ദിവാകരന്‍, പി. ചന്ദ്രന്‍ മാസ്റ്റര്‍, എം. സുനി, ഏ.കെ സിന്ധു, കെ.കെ നാണു, ബാബു കെ.കെ, പി.കെ നാണു, നാണു മുരിക്കുള്ളതില്‍, ഉദയകുമാര്‍ എന്‍, സുമിത ടി.എസ്, സുജിന കെ.കെ, ഒ. മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317571/eramala-grama-panchayat-should-be-made-a-tourist-hub-manayath-chandran)