---
title: "ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ കായികമേള ആരംഭിച്ചു"
english_title: "Ayanjari Grama Panchayat School Sports Festival begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317639/ayanjari-grama-panchayat-school-sports-festival-begins"
published_at: "2025-09-29T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da146b04a60_gyhjn.jpg"
keywords: []
---

# ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ കായികമേള ആരംഭിച്ചു

> **Lead Summary:** ആയഞ്ചേരി :**[** ആയഞ്ചേരി ഗ്രാമ പഞ്ചായതല സ്കൂൾ കലാമേള ആയഞ്ചേരി ടൗണിനടുത്തുള്ള ഗ്രൗണ്ടിൽ ആരംഭിച്ചു. പഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നായി 260 കായിക പ്രതിഭകളാണ് ചീക്കിലോഡ് യൂ.പി. സ്കൂൾ ആധിധേയത്വം വഹിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

## Article Content

ആയഞ്ചേരി :**[** ആയഞ്ചേരി ഗ്രാമ പഞ്ചായതല സ്കൂൾ കലാമേള ആയഞ്ചേരി ടൗണിനടുത്തുള്ള ഗ്രൗണ്ടിൽ ആരംഭിച്ചു. പഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നായി 260 കായിക പ്രതിഭകളാണ് ചീക്കിലോഡ് യൂ.പി. സ്കൂൾ ആധിധേയത്വം വഹിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് മേള ഉൽഘാടനം ചെയ്തു. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ മാസ്റ്റർ, ചീക്കിലോഡ് യൂ.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് റഷീദ് അരയാക്കി, കായിക വിഭാഗം കൺവീനർ സി സി കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317639/ayanjari-grama-panchayat-school-sports-festival-begins)