---
title: "ആയുർവേദ ദിനം; കീരിയങ്ങാടിയിൽ യോഗ പരിശീലന ക്ലാസ് നടത്തി"
english_title: "Ayurveda Day; Yoga training class held in Kiriangadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317809/ayurveda-day-yoga-training-class-held-in-kiriangadi"
published_at: "2025-09-30T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db61b754f52_hjghjhjghgj.jpg"
keywords: []
---

# ആയുർവേദ ദിനം; കീരിയങ്ങാടിയിൽ യോഗ പരിശീലന ക്ലാസ് നടത്തി

> **Lead Summary:** **ആയഞ്ചേരി: [** 'ആയുർവേദം മാനവരാശിക്കും ഭൂമിക്കും' എന്ന സന്ദേശം ഉയർത്തി പത്താമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് കീരിയങ്ങാടിയിൽ സ്ത്രീകൾക്കായി യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവ്വഹിച്ചു.

## Article Content

**ആയഞ്ചേരി: [** 'ആയുർവേദം മാനവരാശിക്കും ഭൂമിക്കും' എന്ന സന്ദേശം ഉയർത്തി പത്താമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് കീരിയങ്ങാടിയിൽ സ്ത്രീകൾക്കായി യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവ്വഹിച്ചു.

വാർഡ് മെംബർ ടി.കെ. ഹാരിസ് അധ്യക്ഷനായി. പ്രശസ്ത യോഗ ട്രെയിനർ ശ്രീജിഷ പരിശീലനത്തിന് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. സിലി സ്വാഗതവും വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317809/ayurveda-day-yoga-training-class-held-in-kiriangadi)