---
title: "ദേശീയ പാത സർവ്വിസ് റോഡിൽ ഗതാഗതം സുഗമമാക്കണം -യു.ഡി.എഫ്"
english_title: "Traffic on National Highway Service Road should be made easier - UDF "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317811/traffic-on-national-highway-service-road-should-be-made-easier-udf"
published_at: "2025-09-30T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db6239d6c9e_dsfgv.jpg"
keywords: []
---

# ദേശീയ പാത സർവ്വിസ് റോഡിൽ ഗതാഗതം സുഗമമാക്കണം -യു.ഡി.എഫ്

> **Lead Summary:** ചോമ്പാല: ദേശീയപാതയിൽ അഴിയൂർ മുതൽ മുക്കാളി വരെയുള്ള സർവീസ് റോഡുകളിലെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയും കേടായ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിച്ചും ഗതാഗതം സുഗമമാക്കണമെന്ന് യു.ഡി.എഫ്, ആർ.എം.പി ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഗതാഗത സ്തംഭനം നിത്യസംഭവമായി മാറിയെന്ന് യോഗം ചൂണ്ടിക്കാട്ടി. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് ജനകീയ മുന്നണിയുടെ ആവശ്യം.

## Article Content

ചോമ്പാല: ദേശീയപാതയിൽ അഴിയൂർ മുതൽ മുക്കാളി വരെയുള്ള സർവീസ് റോഡുകളിലെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയും കേടായ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിച്ചും ഗതാഗതം സുഗമമാക്കണമെന്ന് യു.ഡി.എഫ്, ആർ.എം.പി ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഗതാഗത സ്തംഭനം നിത്യസംഭവമായി മാറിയെന്ന് യോഗം ചൂണ്ടിക്കാട്ടി. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് ജനകീയ മുന്നണിയുടെ ആവശ്യം.

ആർ.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി.പി. പ്രകാശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നസീർ വിരോളി അധ്യക്ഷത വഹിച്ചു. കെ. അൻവർ ഹാജി, പി. ബാബുരാജ്, ടി.സി. രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, യു.എ. റഹിം, വി.കെ. അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, കെ.പി. ജയകുമാർ, പി. സുലൈമാൻ, പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317811/traffic-on-national-highway-service-road-should-be-made-easier-udf)