---
title: "കപ്പ് തൂക്കി; പഞ്ചായത്ത് സ്കൂൾ കായികമേള; കടമേരി എം. യു പി. ചാമ്പ്യന്മാർ"
english_title: "Cup hung; Panchayat School Sports Festival; Kadameri M. U. P. champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/317817/cup-hung-panchayat-school-sports-festival-kadameri-m-u-p-champions"
published_at: "2025-09-30T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db687fe23b0_GGFHGJGG.jpg"
keywords: []
---

# കപ്പ് തൂക്കി; പഞ്ചായത്ത് സ്കൂൾ കായികമേള; കടമേരി എം. യു പി. ചാമ്പ്യന്മാർ

> **Lead Summary:** ആയഞ്ചേരി: [ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ കായികമേളയിൽ കടമേരി എം. യു പി സ്കൂൾ ചാംപ്യന്മാരായി. പറമ്പിൽ എൽ.പി. സ്കൂൾ രണ്ടാം സ്ഥാനവും പൊന്മേരി എം. എൽ. പി, ആയഞ്ചേരി റഹ്മാനിയ്യ എച്ച്. എസ്. എസ് എന്നിവ മൂന്നാം സ്ഥാനവും നേടി.

## Article Content

ആയഞ്ചേരി: [ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ കായികമേളയിൽ കടമേരി എം. യു പി സ്കൂൾ ചാംപ്യന്മാരായി. പറമ്പിൽ എൽ.പി. സ്കൂൾ രണ്ടാം സ്ഥാനവും പൊന്മേരി എം. എൽ. പി, ആയഞ്ചേരി റഹ്മാനിയ്യ എച്ച്. എസ്. എസ് എന്നിവ മൂന്നാം സ്ഥാനവും നേടി.

ആയഞ്ചേരി ടൗണിനടുത്തുള്ള ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നായി 260 കായിക പ്രതിഭകളാണ് ചീക്കിലോട് യു.പി. സ്കൂൾ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിൽ പങ്കെടുത്തത്. മേള പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉൽഘാടനം ചെയ്തു. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ മാസ്റ്റർ, ചീക്കിലോഡ് യൂ.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് റഷീദ് അരയാക്കി, കായിക വിഭാഗം കൺവീനർ സി. സി. കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു. ആയഞ്ചേരി പഞ്ചായത്ത് അംഗം ടി. കെ. ഹാരിസ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/317817/cup-hung-panchayat-school-sports-festival-kadameri-m-u-p-champions)