---
title: "കലാമികവിന് അംഗീകാരം; ദേവ്‌ന ബി. അനീഷിന് യുവപ്രതിഭ പുരസ്‌കാരം"
english_title: " Devna B. Aneesh receives Yuva Pratibha Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318105/devna-b-aneesh-receives-yuva-pratibha-award-M"
published_at: "2025-10-01T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcebdfb3828_GHJGHJGG.jpg"
keywords: []
---

# കലാമികവിന് അംഗീകാരം; ദേവ്‌ന ബി. അനീഷിന് യുവപ്രതിഭ പുരസ്‌കാരം

> **Lead Summary:** **വടകര: [ **സെപ്റ്റംബർ 26 മുതൽ 28 വരെ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവെലിൽ പങ്കെടുത്ത വടകര കുരിക്കിലാട് സ്വദേശി ദേവ്‌ന ബി. അനീഷിന് കണ്ണൂർ ബാലകൃഷ്ണ സ്മാരക യുവപ്രതിഭ പുരസ്‌കാരം ലഭിച്ചു.

## Article Content

**വടകര: [ **സെപ്റ്റംബർ 26 മുതൽ 28 വരെ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവെലിൽ പങ്കെടുത്ത വടകര കുരിക്കിലാട് സ്വദേശി ദേവ്‌ന ബി. അനീഷിന് കണ്ണൂർ ബാലകൃഷ്ണ സ്മാരക യുവപ്രതിഭ പുരസ്‌കാരം ലഭിച്ചു.

കേരളനടനത്തിലും മോഹിനിയാട്ടത്തിലും മത്സരിച്ച ദേവ്‌ന ബി അനീഷ് ഉള്‍പെടെ 10 പേര്‍ പദ്മഭൂഷണ്‍ ഡോ. രുക്മിണിദേവി അരുന്ധലെ നാഷണല്‍ അവാര്‍ഡിന് അര്‍ഹരായി. ഇവരില്‍ നിന്നാണ് ദേവ്‌ന ബി അനീഷിനെ യുവ പ്രതിഭ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കുരിക്കിലാട് കൃഷ്ണദേയത്തില്‍ അനീഷിന്റെയും ബിന്ദുവിന്റെയും മകളാണ് ദേവ്‌ന ബി അനീഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318105/devna-b-aneesh-receives-yuva-pratibha-award-M)