---
title: "അഴിയൂരിലും വടകരയിലും തീരദേശവാസികളായ മുസ്ലിംലീഗുകാർ 2000 രൂപ വാങ്ങി വോട്ട് ചെയ്ത് എസ്ഡിപിഐയെ വിജയിപ്പിച്ചു -അഫ്ഷില ഷഫീഖ് "
english_title: "Muslim League members from coastal areas in Azhiyur and Vadakara voted for SDPI by buying Rs. 2000 - Afshila Shafiq"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318161/muslim-league-members-from-coastal-areas-in-azhiyur-and-vadakara-voted-for-sdpi-by-buying-rs-2000-afshila-shafiq"
published_at: "2025-10-01T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd382dbde66_122.jpg"
keywords: []
---

# അഴിയൂരിലും വടകരയിലും തീരദേശവാസികളായ മുസ്ലിംലീഗുകാർ 2000 രൂപ വാങ്ങി വോട്ട് ചെയ്ത് എസ്ഡിപിഐയെ വിജയിപ്പിച്ചു -അഫ്ഷില ഷഫീഖ് 

> **Lead Summary:** **വടകര:**[** **അഴിയൂരിലും വടകരയിലും മുസ്ലിം ലീഗ് പ്രവർത്തകർ 2000 രൂപ വാങ്ങി വോട്ട് ചെയ്തു എസ്ഡിപിഐയെ വിജയിപ്പിച്ചെന്ന് ഹരിത സംസ്ഥാന സെക്രട്ടറി അഷ്ഫില ഷഫീഖ്. കഴിഞ്ഞ ദിവസം വടകര താഴെയങ്ങാടിയിൽ നടന്ന മുസ്ലിം ലീഗ് കൺവെൻഷനിലാണ് തീരദേശവാസികളായ മുസ്ലിംലീഗുകാർ 2000 രൂപ വാങ്ങി എസ്ഡിപിഐയ്ക്ക് വോട്ട് ചെയ്തത് കൊണ്ടാണ് വടകരയിലും അഴിയൂരിലും എസ്ഡിപിഐ വിജയിച്ചതെന്ന് ഹരിത നേതാവ് പറഞ്ഞത്.

## Article Content

**വടകര:**[** **അഴിയൂരിലും വടകരയിലും മുസ്ലിം ലീഗ് പ്രവർത്തകർ 2000 രൂപ വാങ്ങി വോട്ട് ചെയ്തു എസ്ഡിപിഐയെ വിജയിപ്പിച്ചെന്ന് ഹരിത സംസ്ഥാന സെക്രട്ടറി അഷ്ഫില ഷഫീഖ്. കഴിഞ്ഞ ദിവസം വടകര താഴെയങ്ങാടിയിൽ നടന്ന മുസ്ലിം ലീഗ് കൺവെൻഷനിലാണ് തീരദേശവാസികളായ മുസ്ലിംലീഗുകാർ 2000 രൂപ വാങ്ങി എസ്ഡിപിഐയ്ക്ക് വോട്ട് ചെയ്തത് കൊണ്ടാണ് വടകരയിലും അഴിയൂരിലും എസ്ഡിപിഐ വിജയിച്ചതെന്ന് ഹരിത നേതാവ് പറഞ്ഞത്.

നമ്മൾ ഇത്തരത്തിൽ ചെയ്യുന്നത് വഞ്ചനയാണ് എന്നും അഷ്ഫില കൂട്ടിച്ചേർത്തു. വടകര മുൻസിപ്പാലിറ്റിയിൽ ഒന്നും അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടും മെമ്പർമാർ എസ് സി പി ഐക്കുണ്ട്. ഇത് പ്രതിപാദിച്ചു കൊണ്ടാണ് തീരദേശവാസികളായ മുസ്ലിം ലീഗുകാർ തിരഞ്ഞെടുപ്പ് തലേ ദിവസം രാത്രി എസ്ഡിപിഐക്കാർ നൽകിയ 2000 രൂപ വാങ്ങി വോട്ട് ചെയ്തത് കൊണ്ടാണ് അവർ വിജയിച്ചതെന്ന് ഹരിത നേതാവ് പറഞ്ഞത്.

അഴിയൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർഥി സീനത്ത് ബഷീറിനോട് 39 വോട്ടിന് പരാജയപ്പെട്ട ആളാണ് അഷ്ഫില. പിന്നീട് മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തീരദേശവാസികളെ വളരെ മോശമായി വിശേഷിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

സോഷ്യൽ മീഡിയകളിൽ മുസ്ലിം ലീഗ് പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിവരങ്ങൾ ഒന്നും പ്രസംഗത്തിൽ അഷ്ഫീല പറയുന്നില്ല. കുറ്റം തീരദേശവാസികളായ മുസ്ലിം ലീഗ് പ്രവർത്തകരുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ലീഗ് അണികൾ ഉയർത്തുന്ന ആരോപണം. വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാവാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318161/muslim-league-members-from-coastal-areas-in-azhiyur-and-vadakara-voted-for-sdpi-by-buying-rs-2000-afshila-shafiq)