---
title: "കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം"
english_title: "BEM Higher Secondary School Kalolsavam begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318746/bem-higher-secondary-school-kalolsavam-begins"
published_at: "2025-10-04T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e108e0da016_FGDDFD.jpg"
keywords: []
---

# കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

> **Lead Summary:** വടകര: ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിലെ വാർഷിക കലോത്സവമായ 'കലാകേളി 2025'-ന് തുടക്കമായി. പ്രമുഖ കോറിയോഗ്രാഫർ ഷാജിൽ ജെ.എസ്. കലോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിലെ വാർഷിക കലോത്സവമായ 'കലാകേളി 2025'-ന് തുടക്കമായി. പ്രമുഖ കോറിയോഗ്രാഫർ ഷാജിൽ ജെ.എസ്. കലോത്സവം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സ ജിത, ഹെഡ്മാസ്റ്റർ റൊണാൾഡ് വിൻസന്റ്, ദിനേശ് വട്ടോളി, ജൂലിയാ ജാനറ്റ്, സജ്‌ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318746/bem-higher-secondary-school-kalolsavam-begins)