---
title: "വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം"
english_title: "Kerala Pravasi Sangham with vehicle procession: Central government should allocate funds for Pravasi welfare schemes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/318874/kerala-pravasi-sangham-with-vehicle-procession-central-government-should-allocate-funds-for-pravasi-welfare-schemes"
published_at: "2025-10-05T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e23a1c96421_jadha.jpg"
keywords: []
---

# വൻ സ്വീകരണം; പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണം, വാഹന ജാഥയുമായി കേരള പ്രവാസി സംഘം

> **Lead Summary:** **വടകര : ** പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ലാ ആദായനികുതി ഓഫിസിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചാരണാർഥം ഒഞ്ചിയത്തെത്തിയ വാഹന ജാഥക്ക് വെള്ളികുളങ്ങരയിൽ സ്വീകരണം നൽകി.

## Article Content

**വടകര : ** പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ലാ ആദായനികുതി ഓഫിസിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചാരണാർഥം ഒഞ്ചിയത്തെത്തിയ വാഹന ജാഥക്ക് വെള്ളികുളങ്ങരയിൽ സ്വീകരണം നൽകി.

ഏരിയ സെക്രട്ടറി സി എച്ച് വിജയൻ അധ്യക്ഷനായി. പി പി രാജു, ജാഥാലീഡർ സി വി ഇക്ബാൽ, ഉപലീഡർ കെ സജീവ് കുമാർ, സലിം മണ്ണാട്ട്, മാനേജർ സുരേന്ദ്രൻ, ഷാഫിജ പുന്നക്കൽ, മഞ്ഞക്കുളം നാരായണൻ, കെ കെ ശങ്കരൻ, സൈനബ, ശശി പറമ്പത്ത്, സുലോചന, ഗഫൂർ, അശോകൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി എച്ച് വിജയൻ പ്രവർത്തന ഫണ്ട് സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട് സുരേന്ദ്രനെ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/318874/kerala-pravasi-sangham-with-vehicle-procession-central-government-should-allocate-funds-for-pravasi-welfare-schemes)