---
title: "പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി  20 ന് സമാപനം"
english_title: "koyilandi  Poyilkavu Durgadevi Temple Festival flagged "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31888/koyilandi-poyilkavu-durgadevi-temple-festival-flagged"
published_at: "2022-03-15T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62305c017aaf3_temple festivel.jpg"
keywords: []
---

# പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി  20 ന് സമാപനം

> **Lead Summary:** **കൊയിലാണ്ടി :** പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങള്‍ക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

## Article Content

**കൊയിലാണ്ടി :** പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങള്‍ക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

ഇന്ന് നന്ദിനി ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക, 16 ന് കാര്‍ത്തിക് ബിനു കാഞ്ഞിലശേരി അവതരിപ്പിക്കുന്ന തായമ്പക, മനു പ്രസാദ് വയനാടിന്റെ തായമ്പക, 17 ന് വരുണ്‍ മാധവ്, ഷിജിലേഷ് കോവൂര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 18 ന് ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, പള്ളിവേട്ട, പ്രസിദ്ധമായ വനമധ്യത്തിലെ പാണ്ടിമേളം, നിധീഷ് ചിറക്കലിന്റെ തായമ്പക, 19 ന് രാവിലെ ചാക്യാര്‍കൂത്ത്, സമുദ്രതീരത്ത് കുളിച്ചാറാട്ട്, വനമധ്യത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് പടിഞ്ഞാറെക്കാവില്‍ കൊടിയിറക്കല്‍, കിഴക്കെ കാവില്‍ ഓട്ടന്‍തുള്ളല്‍, ആചാര വരവുകള്‍, പൂരം പുറപ്പാട്, ആലിന്‍കീഴ് മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ട്, അഭിനവ് ജീവന്റെ തായമ്പക, കൊടിയിറക്കല്‍ എന്നിവ നടക്കും.

20ന് ഗുരുതിയോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31888/koyilandi-poyilkavu-durgadevi-temple-festival-flagged)