---
title: "കേരളത്തിന്റെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ  കാണാത്ത ബജറ്റ്: കെ.കെ രമ "
english_title: "The present realities of Kerala Missing Budget: KK Rema"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31897/the-present-realities-of-kerala-missing-budget-kk-rema"
published_at: "2022-03-15T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623063cfcd814_kk rema mla.jpg"
keywords: []
---

# കേരളത്തിന്റെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ  കാണാത്ത ബജറ്റ്: കെ.കെ രമ 

> **Lead Summary:** **തിരുവനന്തപുരം**: തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളോടൊപ്പം നില്‍ക്കുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് കെ.കെ രമ എം എല്‍ എ. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ കാണാതെ വെറും സ്വപ്‌നങ്ങള്‍ക്ക് പിറകെ പോകുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍.

## Article Content

**തിരുവനന്തപുരം**: തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളോടൊപ്പം നില്‍ക്കുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് കെ.കെ രമ എം എല്‍ എ. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ കാണാതെ വെറും സ്വപ്‌നങ്ങള്‍ക്ക് പിറകെ പോകുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍.

മൂന്നേമുക്കാല്‍ ലക്ഷം കോടിയായി പൊതുകടം വര്‍ധിച്ച അവസ്ഥയിലും കേരളത്തിന്റെ പരിസ്ഥിതിയും ജനജീവിതവും തകര്‍ക്കുന്ന കെ റെയില്‍പോലുള്ള പദ്ധതികള്‍ക്കായി വീണ്ടും കടമെടുക്കുകയാണ്.

സ്വകാര്യ മേഖലയിലെ കുത്തകകള്‍ക്കും, സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തിനുമെതിരെ ശക്തമായ സമരം നടത്തിയ പഴയ യുവ നേതാവ് കെ.എന്‍ ബാലഗോപാല്‍ തന്നെ കേരളത്തെ അടിമുടി സ്വകാര്യവത്കരിക്കുന്ന ഈ ബജറ്റ് അവതരിപ്പിച്ചത് വിരോധാഭാസമാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31897/the-present-realities-of-kerala-missing-budget-kk-rema)