---
title: "ആതുര ശുശ്രൂഷ രംഗത്ത് മികവോടെ വില്യാപ്പള്ളി എംജെ. ആശ ഹോസ്പിറ്റല്‍ ; ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു"
english_title: " villapalli MJ asha health care centre  First Anniersary was held with extensive events"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31906/villapalli-mj-asha-health-care-centre-first-anniersary-was-held-with-extensive-events"
published_at: "2022-03-15T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62306cb094d01_mj asha hospital .jpg"
keywords: []
---

# ആതുര ശുശ്രൂഷ രംഗത്ത് മികവോടെ വില്യാപ്പള്ളി എംജെ. ആശ ഹോസ്പിറ്റല്‍ ; ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു

> **Lead Summary:** **വില്ല്യാപ്പള്ളി: **ആതുര ശുശ്രൂഷ രംഗത്ത് ആശയും, പുത്തന്‍ പ്രതീക്ഷയുമായി മാറിയ വില്ല്യാപ്പള്ളി എം. ജെ. ആശ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു. വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പും , സൗഹൃദ സമകാലിക ആരോഗ്യ സംവാദവും നടന്നു.

## Article Content

**വില്ല്യാപ്പള്ളി: **ആതുര ശുശ്രൂഷ രംഗത്ത് ആശയും, പുത്തന്‍ പ്രതീക്ഷയുമായി മാറിയ വില്ല്യാപ്പള്ളി എം. ജെ. ആശ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു. വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ രോഗനിര്‍ണയ ക്യാമ്പും , സൗഹൃദ സമകാലിക ആരോഗ്യ സംവാദവും നടന്നു.

സംവാദത്തില്‍ ഡോ. അജ്മല്‍ പി മുഹമ്മദ്, ഡോ. അജ്മല്‍ കെ, ഡോ. അജ്മല്‍ എസ്, ഡോ. ശ്രീകല പോരൂര്‍, ഡോ. അനുജി പി. സുപ്രന്‍, എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ അസ്ഥിരോഗ വിഭാഗത്തില്‍ ഡോ. മനു രാജ്, സര്‍ജറി വിഭാഗത്തില്‍ ഡോ. വിശാല്‍ വി. അനില്‍, ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ദീപ്തി രാജ്, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. ദിവ്യ വൈശാഖ്, ശിശുരോഗ വിഭാഗത്തില്‍ ഡോ. അന്‍ഷാദ് കെ.പി. ചര്‍മ്മ രോഗവിഭാഗത്തില്‍ ഡോ. ബിജിന കെ. ഡി. എന്നിവര്‍ രോഗികളെ പരിശോധിച്ചു.

രക്ത പരിശോധന അടക്കം നിരവധി സേവനങ്ങളും രോഗനിര്‍ണ്ണയ ക്യാമ്പില്‍ സൗജന്യമായിരുന്നു. എം. ജെ. ആശ മള്‍ട്ടിസ്‌പെഷ്യല്‍റ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്പീരിന്റെന്റെന്‍ഡ് ഡോ. മനു രാജന്‍ സ്വാഗതം അര്‍പ്പിച്ചു. ആശ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അജ്മല്‍ കെ. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വില്യപ്പാളിയിലെ സീനിയര്‍ പ്രാക്റ്റീഷന്റായ ഡോ. കെ.കെ. കാദര്‍ നിര്‍വഹിച്ചു.

ഏഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി. രാജന്‍ ആശംസയും നഴ്‌സിംഗ് സുപ്പീരിന്റെന്റെന്‍ഡ് ഡിബിന്‍ സേവ്യര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31906/villapalli-mj-asha-health-care-centre-first-anniersary-was-held-with-extensive-events)