---
title: "മാലിന്യ മുക്ത അഴിത്തല 250ലേറെ  വീടുകളില്‍ ബയോബിന്‍ വിതരണം ചെയ്തു"
english_title: "Biobin was distributed to more than 250 households"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31915/biobin-was-distributed-to-more-than-250-households"
published_at: "2022-03-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623073fd0f95d_bio bin.jpg"
keywords: []
---

# മാലിന്യ മുക്ത അഴിത്തല 250ലേറെ  വീടുകളില്‍ ബയോബിന്‍ വിതരണം ചെയ്തു

> **Lead Summary:** **വടകര: **ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഴിത്തല വാര്‍ഡില്‍ 250ലേറെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു. മാലിന്യ മുക്ത അഴിത്തല വാര്‍ഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ഗാര്‍ഹിക തലത്തില്‍ ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, എന്നിവയും വാര്‍ഡില്‍ ജൈവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി നഗരസഭ പദ്ധതി വിഹിതത്തില്‍ നിന്നും തുക വകയിരുത്തി നല്‍കുന്നുണ്ട്.

## Article Content

**വടകര: **ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഴിത്തല വാര്‍ഡില്‍ 250ലേറെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തു. മാലിന്യ മുക്ത അഴിത്തല വാര്‍ഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ഗാര്‍ഹിക തലത്തില്‍ ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, എന്നിവയും വാര്‍ഡില്‍ ജൈവ മാലിന്യ സംസ്‌കരണത്തിന് വേണ്ടി നഗരസഭ പദ്ധതി വിഹിതത്തില്‍ നിന്നും തുക വകയിരുത്തി നല്‍കുന്നുണ്ട്.

അഴിത്തല വാര്‍ഡില്‍ ബയോബിന്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി മാലിന്യ മുക്ത വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കി.

വാര്‍ഡിലെ ബയോബിന്‍ വിതരണോല്‍ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ പി പ്രജിത നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം അദ്ധ്യക്ഷനായി. സി പി ഹമീദ്, പി വി സി മഹമൂദ്, എ അന്‍സാര്‍, കെ വി സുബിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31915/biobin-was-distributed-to-more-than-250-households)