---
title: "ഓടി തളർന്നാൽ; ജില്ലാ ഗവ. ആശുപത്രിയിൽ വടകര ടൗൺ റോട്ടറി കസേരകൾ നൽകി"
english_title: "If you get tired after running Vadakara Town provided rotary chairs at the District Government Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319498/if-you-get-tired-after-running-vadakara-town-provided-rotary-chairs-at-the-district-government-hospital"
published_at: "2025-10-09T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e71f686935c_gg.jpg"
keywords: []
---

# ഓടി തളർന്നാൽ; ജില്ലാ ഗവ. ആശുപത്രിയിൽ വടകര ടൗൺ റോട്ടറി കസേരകൾ നൽകി

> **Lead Summary:** **വടകര: [ **രോഗികളുടെ കൂട്ടിരിപ്പുകാർ ഓടി തളർന്നാൽ ഇനി കട്ടിലിൽ ഇരിക്കേണ്ട, അവർക്കരികിൽ സ്വാന്ത്വനം പകർന്നിരിക്കാൻ കസേരകൾ റെഡി. സന്നദ്ധ സേവനത്തിൻ്റെ ഭാഗമായി ജില്ലാ ഗവ. ആശുപത്രിയിൽ വടകര ടൗൺ റോട്ടറിയാണ് കസേരകൾ സംഭാവന ചെയ്തത്.

## Article Content

**വടകര: [ **രോഗികളുടെ കൂട്ടിരിപ്പുകാർ ഓടി തളർന്നാൽ ഇനി കട്ടിലിൽ ഇരിക്കേണ്ട, അവർക്കരികിൽ സ്വാന്ത്വനം പകർന്നിരിക്കാൻ കസേരകൾ റെഡി. സന്നദ്ധ സേവനത്തിൻ്റെ ഭാഗമായി ജില്ലാ ഗവ. ആശുപത്രിയിൽ വടകര ടൗൺ റോട്ടറിയാണ് കസേരകൾ സംഭാവന ചെയ്തത്.

വടകര ടൗൺ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വടകര ജില്ലാ ആശുപത്രിയിൽ വാർഡുകളിലേക്കാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ കസേരകൾ വിതരണം ചെയ്തതത്. ഹോസ്പിറ്റൽ ആർ എം ഒ ഡോ. വി.കെ ശ്യാമിന് വടകര ടൗൺ റോട്ടറി പ്രസിഡൻ്റ് ശോഭാ പ്രകാശ് കസേരകൾ കൈമാറി.

ലേ സെക്രട്ടറി പ്രദീപ് കുമാർ നേഴ്സിങ്ങ് സുപ്രണ്ട് മാലതി . പി ആർഒ നോമിസ് മാത്യു റോട്ടേറിയൻമാരായ ബിജിത്ത് എം. കെ, സരിത്ത് . കെ, പ്രകാശ് എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319498/if-you-get-tired-after-running-vadakara-town-provided-rotary-chairs-at-the-district-government-hospital)