---
title: "വൻഅപകടം ഒഴിവായി; എടോടി റെയിൽവേ സ്റ്റേഷൻ റോഡിലെ ബേക്കറിക്കടയിൽ തീപിടിച്ചു"
english_title: "Fire breaks out at bakery on Edodi Railway Station Road "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319531/fire-breaks-out-at-bakery-on-edodi-railway-station-road"
published_at: "2025-10-09T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e74bf50dca1_ghjnm_b.jpg"
keywords: []
---

# വൻഅപകടം ഒഴിവായി; എടോടി റെയിൽവേ സ്റ്റേഷൻ റോഡിലെ ബേക്കറിക്കടയിൽ തീപിടിച്ചു

> **Lead Summary:** വടകര :**[** വടകര എടോടി റെയിൽവേ സ്റ്റേഷൻ റോഡിലെ ബേക്കറിക്കടയിൽ തീപിടുത്തം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ റോഡിലെ മൂസയുടെ ബേക്കറിക്കടയിലാണ് തീപിടിച്ചത്. പുകക്കുഴലിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ ചേർന്ന് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ

## Article Content

വടകര :**[** വടകര എടോടി റെയിൽവേ സ്റ്റേഷൻ റോഡിലെ ബേക്കറിക്കടയിൽ തീപിടുത്തം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ റോഡിലെ മൂസയുടെ ബേക്കറിക്കടയിലാണ് തീപിടിച്ചത്. പുകക്കുഴലിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ ചേർന്ന് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ

വടകര ഫയര്‍ ആന്റ് റസ്‌ക്യൂ ടീമിനെ വിവരമറിയിക്കുകയായിരുന്നു . പിന്നാലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപക്കിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി തീയണച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.പി ബിജു, എം.ടി.റാഷിദ്, ടി.ഷിജേഷ്, മനോജ് കിഴക്കേക്കര, കെഎം വിജേഷ്, ഒ.കെ.അമല്‍ രാജ്, വി.കെ.ബിനീഷ്, പി.അഗീഷ് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാരായ കെസുബൈര്‍, കെ.സന്തോഷ്, ഹോം ഗാര്‍ഡുമാരായ കെ.സത്യന്‍, സി.ഹരിഹരന്‍ എന്നിവരും വടകര സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഉണ്ടായിരുന്നു. തീപിടുത്തത്തിൽ ആളപായമില്ല. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319531/fire-breaks-out-at-bakery-on-edodi-railway-station-road)