---
title: "ആരോഗ്യം ശ്രദ്ധിക്കാൻ ; വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് മഹിളാ മോർച്ച"
english_title: "Mahila Morcha organizes free mega medical camp in Vadakara to take care of health"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319639/mahila-morcha-organizes-free-mega-medical-camp-in-vadakara-to-take-care-of-health"
published_at: "2025-10-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e79944cc66e_aszfsdeg.jpg"
keywords: []
---

# ആരോഗ്യം ശ്രദ്ധിക്കാൻ ; വടകരയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് മഹിളാ മോർച്ച

> **Lead Summary:** വടകര: **[** മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയും മൊക്കല്ലൂർ മലബാർ മെഡിക്കൽ കോളജും സംയുക്തമായി നടക്കുതാഴയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാൻസർ, ഹൃദയരോഗ നിർണയത്തിനായി ഊന്നൽ നൽകിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. നടക്കുതാഴ അരിക്കോത്ത് അമ്പലത്തിന് സമീപമുള്ള കുട്ടൻകുളങ്ങര അങ്കണവാടിക്ക് അടുത്ത് വെച്ചാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. ആർ. പ്രഫുൽ കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[** മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയും മൊക്കല്ലൂർ മലബാർ മെഡിക്കൽ കോളജും സംയുക്തമായി നടക്കുതാഴയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാൻസർ, ഹൃദയരോഗ നിർണയത്തിനായി ഊന്നൽ നൽകിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. നടക്കുതാഴ അരിക്കോത്ത് അമ്പലത്തിന് സമീപമുള്ള കുട്ടൻകുളങ്ങര അങ്കണവാടിക്ക് അടുത്ത് വെച്ചാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. ആർ. പ്രഫുൽ കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മഹിളാ മോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റ് ദീപ കെ. അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു പാതേരി, നിഷാ മനീഷ്, ബിജെപി ജില്ലാ പ്രഭാരി ഒ. നീധിഷ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, വിജയലക്ഷ്മി, സിന്ധു പി കെ, ബീന മോളി, പി പി ഇന്ദിര, കമല കാവിലുംപാറ, ശ്രീകല അനിൽകുമാർ, സി പി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂറിലധികം രോഗികളെ ക്യാമ്പിൽ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319639/mahila-morcha-organizes-free-mega-medical-camp-in-vadakara-to-take-care-of-health)