---
title: "വടകര കോ-ഓപ്പറേറ്റീവ് കോളേജിൽ  സംഘര്‍ഷം; കെ.എസ്.യു വിദ്യാർഥികൾക്ക് മർദ്ദനമേറ്റതായി പരാതി"
english_title: "Clashes at Vadakara Cooperative College; KSU students complain of being beaten up"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319727/clashes-at-vadakara-cooperative-college-ksu-students-complain-of-being-beaten-up"
published_at: "2025-10-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8972e87145_sdfzv_x_.jpg"
keywords: []
---

# വടകര കോ-ഓപ്പറേറ്റീവ് കോളേജിൽ  സംഘര്‍ഷം; കെ.എസ്.യു വിദ്യാർഥികൾക്ക് മർദ്ദനമേറ്റതായി പരാതി

> **Lead Summary:** വടകര:**[** കോ-ഓപ്പറേറ്റീവ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘർഷത്തിൽ കെഎസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പരാതി. കെഎസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് കോട്ടക്കൽ മുഹമ്മദ് ഷെഫീഖ്, സച്ചിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത് . സാരമായി പരിക്കേറ്റ ഷഫീഖിനെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലും സച്ചിത്തിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി കോളജിൽ എസ്എഫ്ഐ-കെഎസ്.യു വിദ്യാർഥികൾ തമ്മിൽ കടുത്ത മത്സരവാശി പ്രകോപനത്തിൽ നിലനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച കെഎസ്.യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സ്ഥലത്ത് സംഘർഷം രൂക്ഷമായതോടെ പൊലീസ് എത്തി വിദ്യാർത്ഥികളെ മാറ്റുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷെഫീഖിനെ ഷാഫി പറമ്പിൽ എംപി ഉൾപെടെയുള്ള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

## Article Content

വടകര:**[** കോ-ഓപ്പറേറ്റീവ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘർഷത്തിൽ കെഎസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പരാതി. കെഎസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് കോട്ടക്കൽ മുഹമ്മദ് ഷെഫീഖ്, സച്ചിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത് . സാരമായി പരിക്കേറ്റ ഷഫീഖിനെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലും സച്ചിത്തിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി കോളജിൽ എസ്എഫ്ഐ-കെഎസ്.യു വിദ്യാർഥികൾ തമ്മിൽ കടുത്ത മത്സരവാശി പ്രകോപനത്തിൽ നിലനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച കെഎസ്.യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സ്ഥലത്ത് സംഘർഷം രൂക്ഷമായതോടെ പൊലീസ് എത്തി വിദ്യാർത്ഥികളെ മാറ്റുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷെഫീഖിനെ ഷാഫി പറമ്പിൽ എംപി ഉൾപെടെയുള്ള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319727/clashes-at-vadakara-cooperative-college-ksu-students-complain-of-being-beaten-up)