---
title: "ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള  വെല്ലുവിളിയാണെന്ന്  കേരള വിദ്യാര്‍ത്ഥി ജനത"
english_title: "Kerala Vidyarthi Janata says transport minister's statement is a challenge to students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31973/kerala-vidyarthi-janata-says-transport-ministers-statement-is-a-challenge-to-students"
published_at: "2022-03-15T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230baba1bdc7_bus vatkara.jpg"
keywords: []
---

# ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള  വെല്ലുവിളിയാണെന്ന്  കേരള വിദ്യാര്‍ത്ഥി ജനത

> **Lead Summary:** **കോഴിക്കോട് : **വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വിഷയത്തില്‍ ഗതാഗതമന്ത്രി നടത്തിയ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള വിദ്യാര്‍ത്ഥിജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട് : **വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വിഷയത്തില്‍ ഗതാഗതമന്ത്രി നടത്തിയ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള വിദ്യാര്‍ത്ഥിജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വകുപ്പ് മന്ത്രി യുമായി മുന്‍പേ നടന്ന യോഗത്തിലും കേരള വിദ്യാര്‍ത്ഥി ജനത നേതൃത്വം ഈ വിഷയം ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ജില്ലാ പ്രസിഡണ്ട് ഹരിദേവ് എസ്. വി പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ നമ്പിയാട്ടില്‍, ലിജിന്‍ രാജ്, കെ. അഭിത്യ, ആദിത്യന്‍, കെ വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31973/kerala-vidyarthi-janata-says-transport-ministers-statement-is-a-challenge-to-students)