---
title: "സഹായത്തിനായി കേന്ദ്രത്തിലേക്ക്;മലബാർ കാൻസർ സെന്ററിന് സഹായം തേടി ഷാഫി പറമ്പിൽ ഐ.സി.എം.ആറിന് കത്ത് നൽകി"
english_title: "To the center for help; Shafi Parambil wrote a letter to ICMR seeking help for Malabar Cancer Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319762/to-the-center-for-help-shafi-parambil-wrote-a-letter-to-icmr-seeking-help-for-malabar-cancer-center"
published_at: "2025-10-10T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8af28b2ded_dgfdfg.jpg"
keywords: []
---

# സഹായത്തിനായി കേന്ദ്രത്തിലേക്ക്;മലബാർ കാൻസർ സെന്ററിന് സഹായം തേടി ഷാഫി പറമ്പിൽ ഐ.സി.എം.ആറിന് കത്ത് നൽകി

> **Lead Summary:** വടകര:**[** മലബാറിലെ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരി മലബാർ കാൻസർ സെന്ററിന് (എംസിസി) ആവശ്യമായ സാമ്പത്തികവും സാമ്പത്തികവുമായ സഹായം അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കത്ത് നൽകി. ഡൽഹിയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഐസിഎംആർ ന്റെ ഗവേണിംഗ് കൗൺസിൽ അംഗം കൂടിയായ ഷാഫി എംപി ഇടപെട്ടത്.

## Article Content

വടകര:**[** മലബാറിലെ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരി മലബാർ കാൻസർ സെന്ററിന് (എംസിസി) ആവശ്യമായ സാമ്പത്തികവും സാമ്പത്തികവുമായ സഹായം അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കത്ത് നൽകി. ഡൽഹിയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഐസിഎംആർ ന്റെ ഗവേണിംഗ് കൗൺസിൽ അംഗം കൂടിയായ ഷാഫി എംപി ഇടപെട്ടത്.

എംസിസിയിൽ നിലവിൽ നടക്കുന്ന ജനസംഖ്യാധിഷ്ടിത കാൻസർ രജിസ്ട്രിയുടെ പ്രവർത്തനം കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായമാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിപുലീകരണത്തിനായി ആശുപത്രി അധികൃതർ പലതവണ ഐസിഎംആറിനെ സമീപിച്ചിരുന്നെങ്കിലും പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിരുന്നില്ല.

രാജ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളിൽ പ്രമുഖമായ ഐസിഎംആർ ഗവേണിംഗ് കൗൺസിൽ അംഗം എന്ന നിലയിൽ, പ്രോജക്ടിന് ഉടൻ അംഗീകാരം നൽകണമെന്ന ശക്തമായ ആവശ്യം എംപി ഉന്നയിച്ചു. ഈ പ്രോജക്ടിന് അംഗീകാരം ലഭിക്കുന്നതോടെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചുള്ള കാൻസർ പഠന ഗവേഷണങ്ങളിൽ വലിയ പുരോഗതി നേടാൻ സാധിക്കുമെന്നും ഇത് മേഖലയിലെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും ഷാഫി പറമ്പിൽ എംപി പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319762/to-the-center-for-help-shafi-parambil-wrote-a-letter-to-icmr-seeking-help-for-malabar-cancer-center)