---
title: "മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Madappally Govt. An anti-drug awareness class was organized at the Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31978/madappally-govt-an-anti-drug-awareness-class-was-organized-at-the-higher-secondary-school"
published_at: "2022-03-15T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230bf7c95e3c_pink protection.jpg"
keywords: []
---

# മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വടകര സബ് ഡിവിഷനിലെ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജെക്ടിന്റ നേതൃത്വത്തില്‍ മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു .

## Article Content

**വടകര: **വടകര സബ് ഡിവിഷനിലെ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജെക്ടിന്റ നേതൃത്വത്തില്‍ മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു .

സ്‌കൗട് ആന്റ് ഗൈഡ്‌സ് ലെ 130 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്റ്റ് കോഴിക്കോട് റൂറല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സത്യന്‍. ടി. വി, വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി സജീവന്‍ എന്നിവര്‍ ക്ലാസ് എടുത്തു.

ശരീഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പിങ്ക് ബീറ്റ് ഓഫീസര്‍മാരായ സതി, മവ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31978/madappally-govt-an-anti-drug-awareness-class-was-organized-at-the-higher-secondary-school)