---
title: "വടകര കോ ഓപ്പറേറ്റീവ് കോളേജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം പോലീസിന്റെ ഒത്താശയോടെയെന്ന് കെ.എസ്.യു"
english_title: "Vadakara Cooperative College clash; KSU says SFI activists' violence was carried out with the connivance of the police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319799/vadakara-cooperative-college-clash-ksu-says-sfi-activists-violence-was-carried-out-with-the-connivance-of-the-police"
published_at: "2025-10-10T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8ca57e65bf_sgdfxvc.jpg"
keywords: []
---

# വടകര കോ ഓപ്പറേറ്റീവ് കോളേജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം പോലീസിന്റെ ഒത്താശയോടെയെന്ന് കെ.എസ്.യു

> **Lead Summary:** വടകര: **[**വടകര കോ ഓപ്പറേറ്റീവ് ആർട്സ് &സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പോലീസിന്റെ ഒത്താശയോട് കൂടിയാണ് എസ്എഫ്ഐ സംഘം കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതെന്ന് കെ.എസ്.യു വടകര ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. പോലീസുകാർ നോക്കിനിൽക്കയാണ് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖിനെയും സജിത്തിനെയും എസ്എഫ്ഐക്കാർ മൃഗീയമായ ആക്രമിച്ചത് എന്നാണ് ആരോപണം .

## Article Content

വടകര: **[**വടകര കോ ഓപ്പറേറ്റീവ് ആർട്സ് &സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പോലീസിന്റെ ഒത്താശയോട് കൂടിയാണ് എസ്എഫ്ഐ സംഘം കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതെന്ന് കെ.എസ്.യു വടകര ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. പോലീസുകാർ നോക്കിനിൽക്കയാണ് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖിനെയും സജിത്തിനെയും എസ്എഫ്ഐക്കാർ മൃഗീയമായ ആക്രമിച്ചത് എന്നാണ് ആരോപണം .

പരിക്കേറ്റ വിദ്യാർഥികളെ ഹോസ്പിറ്റലിൽ എത്തിക്കാൻ പോലും പോലീസ് കുട്ടാക്കിയില്ല എന്നും ആരോപണമുണ്ട് . പോലീസിന്റെ സഹായത്തോടെ എസ്എഫ്‌ഐ അഴിച്ചുവിട്ട അക്രമത്തിൽ കെ.എസ്.യു വടകര ബ്ലോക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ക്യാമ്പസിൽ പത്തോളം പോലീസുകാർ ഉണ്ടായിട്ടും അക്രമം നടക്കുമ്പോൾ നോക്കി നിൽക്കുകയാണ് ചെയ്തത്. കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും അക്രമികളെ കോളജിൽ നിന്ന് പുറത്താക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319799/vadakara-cooperative-college-clash-ksu-says-sfi-activists-violence-was-carried-out-with-the-connivance-of-the-police)