---
title: "വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Passenger seriously injured after falling from train in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319840/passenger-seriously-injured-after-falling-from-train-in-vadakara"
published_at: "2025-10-10T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8eb2591d0e_bvsdf.jpg"
keywords: []
---

# വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** വടകര:**[** വടകര മണ്ണാത്തി ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കന് ഗുരുതരമായ പരിക്ക് . കരുനാഗപ്പള്ളി സ്വദേശിയായ സോമൻ ആണ് പരിക്കേറ്റത് . ഇന്ന് രാവിലെ 10:50-ഓടെ ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സോമൻ മണ്ണാത്തി ഗേറ്റിന് സമീപം വെച്ച് ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഇയാൾ ട്രാക്കിലൂടെ നടന്നു സമീപത്തെ തൊഴിലാളികളോട് വിവരം അറിയിക്കുകയായിരുന്നു.

## Article Content

വടകര:**[** വടകര മണ്ണാത്തി ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കന് ഗുരുതരമായ പരിക്ക് . കരുനാഗപ്പള്ളി സ്വദേശിയായ സോമൻ ആണ് പരിക്കേറ്റത് . ഇന്ന് രാവിലെ 10:50-ഓടെ ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സോമൻ മണ്ണാത്തി ഗേറ്റിന് സമീപം വെച്ച് ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഇയാൾ ട്രാക്കിലൂടെ നടന്നു സമീപത്തെ തൊഴിലാളികളോട് വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ആർ.പി.എഫും പോലീസും സ്ഥലത്തെത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി . ട്രെയിനിൽ ഇദ്ദേഹത്തോടൊപ്പം മകനും യാത്ര ചെയ്തിരുന്നു. എന്നാൽ മകൻ മറ്റൊരു കമ്പാർട്ട്മെന്റിലായിരുന്നതിനാൽ അപകടവിവരം അറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് വിവരമറിയിച്ചതിനെ തുടർന്നാണ് മകൻ സ്ഥലത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319840/passenger-seriously-injured-after-falling-from-train-in-vadakara)