---
title: "കേരള ഫിസിക്സ്‌ കോൺഗ്രസ്‌ നാളെ  മടപ്പള്ളിയിൽ ഗവ. കോളേജിൽ തുടങ്ങും "
english_title: "Kerala Physics Congress to begin tomorrow at Govt. College in Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319855/kerala-physics-congress-to-begin-tomorrow-at-govt-college-in-madappally"
published_at: "2025-10-10T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8fbea6f914_madappalli.jpg"
keywords: []
---

# കേരള ഫിസിക്സ്‌ കോൺഗ്രസ്‌ നാളെ  മടപ്പള്ളിയിൽ ഗവ. കോളേജിൽ തുടങ്ങും 

> **Lead Summary:** വടകര : രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരള ഫിസിക്സ്‌ കോൺഗ്രസ്‌ നാളെ മടപ്പള്ളിയിൽ ഗവ. കോളേജിൽ തുടങ്ങും. കോഴിക്കോട് ജില്ല ഫിസിക്സ്‌ ടീച്ചേർസ് അസോസിയേഷൻ, ഗവ. കോളജ് മടപ്പള്ളി ഫിസിക്സ്‌ ഡിപ്പാർട്മെന്റുമായി കൂടിച്ചേർന്ന് +2 വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന '' കേരള ഫിസിക്സ്‌ കോൺഗ്രസ്‌ 2025 ആണ് 11,12 തിയ്യതികളിൽ മടപ്പള്ളി കോളേജിൽ നടക്കുന്നത്.

## Article Content

വടകര : രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരള ഫിസിക്സ്‌ കോൺഗ്രസ്‌ നാളെ മടപ്പള്ളിയിൽ ഗവ. കോളേജിൽ തുടങ്ങും. കോഴിക്കോട് ജില്ല ഫിസിക്സ്‌ ടീച്ചേർസ് അസോസിയേഷൻ, ഗവ. കോളജ് മടപ്പള്ളി ഫിസിക്സ്‌ ഡിപ്പാർട്മെന്റുമായി കൂടിച്ചേർന്ന് +2 വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന '' കേരള ഫിസിക്സ്‌ കോൺഗ്രസ്‌ 2025 ആണ് 11,12 തിയ്യതികളിൽ മടപ്പള്ളി കോളേജിൽ നടക്കുന്നത്.

ഭൗതിക ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് കുട്ടികളെ ആകർഷിക്കുക, കുട്ടികളിൽ ശാസ്ത്രാ ഭിരുചി വളർത്തുക, ശാസ്ത്ര പഠനത്തിന്റെ അനന്ത സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തുക ഗവേഷണ മേഖലയിലേക്ക് അവരെ ആകർഷിക്കുക എന്നിവ ആണ് ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത 130 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കും.

പരിപാടി 11 ന് രാവിലെ ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ആർ ഉദ്ഘാടനം ചെയ്യും.. VSSC SPL ഡയറക്ടർ ഡോ. തരുൺ കുമാർ പന്ത് മുഖ്യ പ്രഭാഷണം നടത്തും.NIT കർണ്ണാടക, CUSAT, Kannur university തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദർ ക്ലാസ്സ്‌ എടുക്കും. 11 ന് രാത്രി വാന നിരീക്ഷണം സംഘടിപ്പിക്കും. 12 ന് രാവിലെ ഭൗതികശാസ്ത്രത്തിലെ വിവിധ പരീക്ഷണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തും. വിദ്യാർത്ഥികളുടെ പരിപാടികൾക്കൊപ്പം അധ്യാപകർക്കുള്ള ശില്പശാലയും ഉണ്ടാവും . എഴുപതോളം അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കും. പരിപാടി 12 ന് വൈകുന്നേരം 3 മണിക്ക് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319855/kerala-physics-congress-to-begin-tomorrow-at-govt-college-in-madappally)