---
title: "യു എസ് എസ് റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കണ്ടറിക്ക്  തിളക്കമാര്‍ന്ന വിജയം"
english_title: "Brilliant success for Memunda Higher Secondary in USS result"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31986/brilliant-success-for-memunda-higher-secondary-in-uss-result"
published_at: "2022-03-15T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230c6fa9698d_memuda hss.jpg"
keywords: []
---

# യു എസ് എസ് റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കണ്ടറിക്ക്  തിളക്കമാര്‍ന്ന വിജയം

> **Lead Summary:** **വടകര:** യുഎസ്എസ് പരീക്ഷാഫലത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. മേമുണ്ടയിലെ 47 വിദ്യാര്‍ത്ഥികളാണ് യു എസ് എസ് ()്‌സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. മേമുണ്ടയിലെ വിദ്യാര്‍ത്ഥിനിയായ വി അരുണോദയ യു എസ് എസ് ഗിഫ്റ്റഡ് ചൈല്‍ഡ് നേട്ടവും കരസ്ഥമാക്കി.

## Article Content

**വടകര:** യുഎസ്എസ് പരീക്ഷാഫലത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. മേമുണ്ടയിലെ 47 വിദ്യാര്‍ത്ഥികളാണ് യു എസ് എസ് ()്‌സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്. മേമുണ്ടയിലെ വിദ്യാര്‍ത്ഥിനിയായ വി അരുണോദയ യു എസ് എസ് ഗിഫ്റ്റഡ് ചൈല്‍ഡ് നേട്ടവും കരസ്ഥമാക്കി.

ഇത് കോഴിക്കോട് ജില്ലയിലെ മികച്ച വിജയമായി മാറി. USS യു എസ് എസ് റിസല്‍ട്ടില്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതാണ് മേമുണ്ട. ഴിഞ്ഞ അധ്യയന വര്‍ഷം നടക്കേണ്ടിയിരുന്ന USS യുഎസ് എസ് പരീക്ഷ കോവിഡ് മൂലം 2021 ഡിസംബര്‍ മാസമാണ് നടത്തിയത്. എന്നാല്‍ കോവിഡ് മൂലമുള്ള എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് ഓഫ് ലൈനായും, ഓണ്‍ലൈനായും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കിയാണ് മേമുണ്ട സ്‌കൂള്‍ USS പരീക്ഷക്കായി വിദ്യാര്‍ത്ഥികളെ അണിനിരത്തിയത്.

പിടിഎ യും, മാനേജ്‌മെന്റും ചേര്‍ന്ന് സ്‌കൂളില്‍ നടത്തിയ അനുമോദന സദസ്സില്‍ സ്‌കോളര്‍ഷിപ്പ് നേടിയ പ്രതിഭകളെ അനുമോദിച്ചു. അനുമോദന സദസ്സ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് എന്‍ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ രാജന്‍ മാഷ്, ഹെഡ്മാസ്റ്റര്‍ പി വത്സന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി കെ ജിതേഷ്, സ്റ്റാഫ് സിക്രട്ടറി എ പി രമേശന്‍, പിടിഎ അംഗം സി വി കുഞ്ഞമ്മദ്, യുഎസ്എസ് കോ ഓര്‍ഡിനേറ്റര്‍ ബിഥുന്‍ ബാബു എന്നിവര്‍ സംസാരിച്ചു. പ്രതിഭകള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് മധുരം വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31986/brilliant-success-for-memunda-higher-secondary-in-uss-result)