---
title: "വടകരയില്‍ മാര്‍ച്ച് 17 മുതല്‍ നവകേരളം  കാര്‍ഷിക വ്യവസായിക പ്രദര്‍ശനം"
english_title: "Navakeralam Agro-Industrial Exhibition from March 17 in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31992/navakeralam-agro-industrial-exhibition-from-march-17-in-vadakara"
published_at: "2022-03-15T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230cb6b632a5_folwer show.jpg"
keywords: []
---

# വടകരയില്‍ മാര്‍ച്ച് 17 മുതല്‍ നവകേരളം  കാര്‍ഷിക വ്യവസായിക പ്രദര്‍ശനം

> **Lead Summary:** **വടകര:** വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് വടകരയില്‍ തുടക്കമാകുന്നു. നവകേരളം കാര്‍ഷിക വ്യവസായിക പ്രദര്‍ശനം 2022 ന് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 3 വരെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്ത് നടക്കും. കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തില്‍ ,ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക് ,സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ' പവലിയനുകള്‍ ,കൊമേഴ്‌സ്യല്‍ എക്ലിബിഷനുകള്‍, മോട്ടോര്‍ എക്‌സിബിഷനുകള്‍, ഫുഡ് കോര്‍ട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.

## Article Content

**വടകര:** വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് വടകരയില്‍ തുടക്കമാകുന്നു. നവകേരളം കാര്‍ഷിക വ്യവസായിക പ്രദര്‍ശനം 2022 ന് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 3 വരെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്ത് നടക്കും. കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തില്‍ ,ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക് ,സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ' പവലിയനുകള്‍ ,കൊമേഴ്‌സ്യല്‍ എക്ലിബിഷനുകള്‍, മോട്ടോര്‍ എക്‌സിബിഷനുകള്‍, ഫുഡ് കോര്‍ട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.

ഓള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് എക്‌സിബിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മേളയില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാറിന്റെ കോവഡ് 19 പുനരധിവാസ ഫണ്ടിലേക്ക് സമര്‍പ്പിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 17 ന് വൈകുന്നേരം 6 മണിക്ക് വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു എം പവലിയന്‍ ഉദ്ഘാടനം ചെയ്യും.വാര്‍ഡ് കൗണ്‍സിലര്‍ റീജ പറമ്പത്ത് രണ്ടാം പവലിയന്‍ ഉദ്ഘാടനം ചെയ്യും.

അമ്യൂസ്‌മെന്റ് ഉദ്ഘാടനം മാര്‍ച്ച് 20ന് കെ.കെ രമ എംഎല്‍എ നിര്‍വ്വഹിക്കും. ഫ്‌ലവര്‍ ഷോ മാര്‍ച്ച് 21 ന് കെ. മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 24 ന് നടന്‍ കോട്ടയം റഷീദ് ,മാര്‍ച്ച് 30 ന് സിനിമാ താരം സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അതിഥികളായെത്തും .മാര്‍ച്ച് 28ന് സൈബര്‍ കുറ്റകൃത്യങ്ങളും നിയമപരിരക്ഷയും എന്ന വിഷയത്തില്‍ രംഗീഷ് കടവത്തിന്റെ സെമിനാര്‍ നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31992/navakeralam-agro-industrial-exhibition-from-march-17-in-vadakara)