---
title: "ജനങ്ങളിലേക്ക് ഇറങ്ങി; വില്യാപ്പള്ളി എൽഡിഎഫ് വികസന ജാഥ തുടങ്ങി"
english_title: "Going out to the people; Villiyapally LDF development march begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319959/going-out-to-the-people-villiyapally-ldf-development-march-begins"
published_at: "2025-10-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9f47629775_neww.jpg"
keywords: []
---

# ജനങ്ങളിലേക്ക് ഇറങ്ങി; വില്യാപ്പള്ളി എൽഡിഎഫ് വികസന ജാഥ തുടങ്ങി

> **Lead Summary:** കീഴൽ:**[** വില്യാപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനങ്ങൾ ജനങ്ങളുമായി സംവദിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ തുടങ്ങി. കീഴൽ ചെക്കോട്ടി ബസാറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത് അധ്യക്ഷനായി. എം.നാരായണൻ, പി സി സുരേഷ്, കെ.കെ ബിജുള, പി അമർനാഥ്, ടി മോഹൻദാസ്, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

## Article Content

കീഴൽ:**[** വില്യാപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ നടപ്പിലാക്കിയ വികസനങ്ങൾ ജനങ്ങളുമായി സംവദിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ തുടങ്ങി. കീഴൽ ചെക്കോട്ടി ബസാറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത് അധ്യക്ഷനായി. എം.നാരായണൻ, പി സി സുരേഷ്, കെ.കെ ബിജുള, പി അമർനാഥ്, ടി മോഹൻദാസ്, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

സി എം ഷാജി സ്വാഗതം പറഞ്ഞു. എം.നാരായണൻ ലീഡറും എ പി അമർനാഥ് ഉപലീഡറും പി സി സുരേഷ് മാനേജരുമായാണ് ജാഥ അരങ്ങേറിയത് .ഇന്ന് രാവിലെ 10ന് കീഴൽമുക്ക്, 11ന് പണിക്കോട്ടി റോഡ്, 11.45 കാവിൽ റോഡ്, പകൽ ഒന്നിന് കുട്ടോത്ത്, 3ന് ലോകനാർകാവ്, 3.45ന് മേമുണ്ട സൗത്ത്, 4.30ന് മേമുണ്ട, 5.15 ചല്ലി വയൽ എന്നിങ്ങനെയാണ് സമയക്രമം വൈകിട്ട് 6ന് അരകുളങ്ങരയിൽ സമാപനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319959/going-out-to-the-people-villiyapally-ldf-development-march-begins)