---
title: "ജീവൻ്റെ രണ്ട് തുള്ളി; ആയഞ്ചേരിയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു"
english_title: "Pulse polio drops distribution begins in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320145/pulse-polio-drops-distribution-begins-in-ayanjary"
published_at: "2025-10-12T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb3cd6b5f2d_ayancheri.jpg"
keywords: []
---

# ജീവൻ്റെ രണ്ട് തുള്ളി; ആയഞ്ചേരിയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആരോഗ്യ കുടുബ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് ഒക്ടോബർ 12 ന് കേരളത്തിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം കാലത്ത് 8 മണി മുതൽ ആരംഭിച്ചു .

## Article Content

**ആയഞ്ചേരി: **ആരോഗ്യ കുടുബ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് ഒക്ടോബർ 12 ന് കേരളത്തിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം കാലത്ത് 8 മണി മുതൽ ആരംഭിച്ചു .

ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 20 കേന്ദ്രങ്ങളിലാണ് ബൂത്ത്കൾഒരുക്കിയത്. കടമേരി എൽ പി അങ്കണവാടിയിൽ വെച്ച് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ആശ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ സനിലഎൻ.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320145/pulse-polio-drops-distribution-begins-in-ayanjary)