---
title: "കെ.എസ്.എസ്.പി.എ ആയഞ്ചേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു"
english_title: "KSSPA Ayanjary Mandal Conference inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320151/ksspa-ayanjary-mandal-conference-inaugurated"
published_at: "2025-10-12T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb3fc98fc85_ksspa.jpg"
keywords: []
---

# കെ.എസ്.എസ്.പി.എ ആയഞ്ചേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ആയഞ്ചേരി : **കെ.എസ്.എസ്.പി.എ ആയഞ്ചേരി മണ്ഡലം സമ്മേളനം മണ്ഡലം കോൺ ഗ്രസ് പ്രസിഡണ്ട് കണ്ണോത്ത് ദാമോദരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി : **കെ.എസ്.എസ്.പി.എ ആയഞ്ചേരി മണ്ഡലം സമ്മേളനം മണ്ഡലം കോൺ ഗ്രസ് പ്രസിഡണ്ട് കണ്ണോത്ത് ദാമോദരൻ ഉദ്ഘാടനം ചെയ്തു.

എൻ.കെ ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി നിയോജക മണ്ഡലം കെഎസ് എസ്പിഎ പ്രസിഡന്റ് വിനോദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സർവോത്തമൻ മാസ്റ്റർ, വി.പി. കുമാരൻ മാസ്റ്റർ, സി.എം അമ്മദ് മാസ്റ്റർ, പ്രത്യു മ്നൻ മാസ്റ്റർ, ആയഞ്ചേരി നാരായണൻ, കെ.പി.ശ്രീധരൻ, ഷീല പത്മനാഭൻ, സിന്ധു ടീച്ചർ പുതിയോട്ടിൽ, ടി.കെ.കുഞ്ഞബ്ദുള്ള, ഇക്ബാൽ മാസ്റ്റർ, വി.കെ സോമസുന്ദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കെ.എം വേണു മാസ്റ്റർ സ്വാഗതം ആശംസിച്ചു. 2025 - 26 വർഷത്തിലെ കമ്മറ്റി രൂപീകരിച്ചു. കെ.എം വേണു (പ്രസിഡന്റ്), ആയഞ്ചേരി നാരായണൻ, സി.സി. തങ്കമണി വൈസ് പ്രസിഡണ്ടുമാർ. ഇക്ബാൽ മാസ്റ്റർ സെക്രട്ടറി, ടി.കെ.കുഞ്ഞബ്ദുള്ള, പി.കെ. അഹമ്മദ് മാസ്റ്റർ. ജോ: സെക്രട്ടറിമാർ. നുപ്പറ്റ നസീർ മാസ്റ്റർ ഖജാൻജി. മേനത്ത് ഗിരിജ ടീച്ചർ വനിതാ ഫോറം ചെയർ പേഴ്സൺ, എം.എം സതീദേവി കൺവീനർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320151/ksspa-ayanjary-mandal-conference-inaugurated)