---
title: "ജീവരക്തം പകർന്നു; ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ രക്തദാനം"
english_title: "Students donate blood at Chorode Government Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320165/students-donate-blood-at-chorode-government-higher-secondary-school"
published_at: "2025-10-12T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb556b2762f_vatakara.jpg"
keywords: []
---

# ജീവരക്തം പകർന്നു; ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ രക്തദാനം

> **Lead Summary:** **വടകര : **സഹജീവി സ്നേഹത്തിൻ്റെ വഴിയിൽ യുവത്വവും ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് - കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ രക്തം ദാനം ചെയ്തു.

## Article Content

**വടകര : **സഹജീവി സ്നേഹത്തിൻ്റെ വഴിയിൽ യുവത്വവും ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് - കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ രക്തം ദാനം ചെയ്തു.

പ്രിൻസിപ്പൽ കെ.ജി ദീപ, പ്രോഗ്രാം ഓഫീസർ ഡോ എം.സി ശ്രുതി, വളണ്ടിയർമാരായ ശ്രീദേവ് സോമൻ, വേദജിത്ത്, ആർ.ഡി അക്ഷദ്, സായിശ്രേധ ഡോ. അനിൽ ഹാരിസ്, സീനീയർ ടെക്നീഷ്യൻ അനു പുല്ലങ്കോടൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320165/students-donate-blood-at-chorode-government-higher-secondary-school)