---
title: "കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാറാലി ശ്രദ്ധേയമായി "
english_title: "Kozhikode Initiative in Palliative Vadakara Regional Rally was notable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320190/kozhikode-initiative-in-palliative-vadakara-regional-rally-was-notable"
published_at: "2025-10-12T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb7473862d3_rali.jpg"
keywords: []
---

# കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാറാലി ശ്രദ്ധേയമായി 

> **Lead Summary:** > വടകര: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ റാലി മണിയൂർ കാരുണ്യം പെയിൻ ആൻ്റ് പാലിയേറ്റിവിൻ്റെ ആതിഥേയത്വത്തിൽ നടന്നു. "സാർവത്രിക പാലിയേറ്റിവ് പരിചരണം വാഗ്ദാനനിർവ്വഹണത്തിലേക്ക് " എന്ന മുദ്രാവാക്യമയർത്തി മണിയൂർ കാരുണ്യം പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ വടകര ,നാദാപുരം മേഖലകളിലെ 15 പാലിയേറ്റിവ് ക്ലിനിക്കുകളിലെ വളണ്ടിയർമാർക്ക് പുറമേ മണിയൂർ ഹയർ സെക്കണ്ടറിസ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ , മണിയൂർ നവോദയ സ്കൂളിലെ എൻ .സി.സി ,സ്‌കൗട്ട് , കുടുംബശ്രീ പ്രവർത്തകൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മണിയൂർ കാരുണ്യം പരിസരത്ത് നിന്നാരംഭിച്ച റാലി വടകര മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കവിരാജ് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

> വടകര: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ റാലി മണിയൂർ കാരുണ്യം പെയിൻ ആൻ്റ് പാലിയേറ്റിവിൻ്റെ ആതിഥേയത്വത്തിൽ നടന്നു. "സാർവത്രിക പാലിയേറ്റിവ് പരിചരണം വാഗ്ദാനനിർവ്വഹണത്തിലേക്ക് " എന്ന മുദ്രാവാക്യമയർത്തി മണിയൂർ കാരുണ്യം പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ വടകര ,നാദാപുരം മേഖലകളിലെ 15 പാലിയേറ്റിവ് ക്ലിനിക്കുകളിലെ വളണ്ടിയർമാർക്ക് പുറമേ മണിയൂർ ഹയർ സെക്കണ്ടറിസ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ , മണിയൂർ നവോദയ സ്കൂളിലെ എൻ .സി.സി ,സ്‌കൗട്ട് , കുടുംബശ്രീ പ്രവർത്തകൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മണിയൂർ കാരുണ്യം പരിസരത്ത് നിന്നാരംഭിച്ച റാലി വടകര മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കവിരാജ് ഫ്ലാഗ് ഓഫ് ചെയ്തു.

മണിയൂർ ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സമാപിച്ചു. റാലിയുടെ അവസാനമായി നടന്ന പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡണ് ടി കെ അഷറഫ് ഉൽഘാടനം ചെയ്തു. എം.പി അബ്ദുൾറഷീദ് സ്വാഗതം ആശംസിച്ചു .കെ .ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി ,കിപ്പ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂസ പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി .ജയഫർ വാണിമേൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി ഡോ . സി കെ വിനോദ്, പി.അബ്ദുല്ല മാസ്റ്റർ , സുരേഷ് വി.പി , ശോഭന ടി.പി, ഷൈജു പി.പി,ചിത്ര ,സുനിൽ മുതുവന, സി.എം. വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320190/kozhikode-initiative-in-palliative-vadakara-regional-rally-was-notable)