---
title: "'അക്ഷര മുറ്റം'; പുതിയ അംഗൻവാടി കെട്ടിടം എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "'Akshara Muttam'; MLA inaugurates new Anganwadi building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320674/akshara-muttam-mla-inaugurates-new-anganwadi-building"
published_at: "2025-10-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef3dd242d09_sdfvcs.jpg"
keywords: []
---

# 'അക്ഷര മുറ്റം'; പുതിയ അംഗൻവാടി കെട്ടിടം എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** മണിയൂർ:**[ **മുടപ്പിലാവിൽ നോർത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 48-ാം നമ്പർ അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

മണിയൂർ:**[ **മുടപ്പിലാവിൽ നോർത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 48-ാം നമ്പർ അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

മുടപ്പിലാവിൽ നോർത്ത് എൽപി സ്‌കൂളിന് സമീപം കല്ലായി പറമ്പിൽ എരഞ്ഞോളി കണ്ടി മൊയ്തു ഹാജി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പുതിയ കെട്ടിടം പണിതത് .പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. പി.പി.ബാലൻ, ഇ.രവികൃഷ്ണൻ, എ.കെ.മൊയ്തു ഹാജി, കെ.വി.റീന എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.ജയ പ്രഭ സ്വാഗതവും വർക്കർ ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320674/akshara-muttam-mla-inaugurates-new-anganwadi-building)