---
title: "'സൺ ഡെ മാർക്കറ്റ്',  വടകര ഡിവലപ്പ്മെൻ്റ് ഫോറം സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Vadakara Development Forum forms welcome team"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/321467/vadakara-development-forum-forms-welcome-team"
published_at: "2025-10-19T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f504a7ad257_vatakara.jpg"
keywords: []
---

# 'സൺ ഡെ മാർക്കറ്റ്',  വടകര ഡിവലപ്പ്മെൻ്റ് ഫോറം സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** > **വടകര : **വടകര നഗരത്തിൽ ആരംഭിക്കുന്ന "സൺ ഡെ മാർക്കറ്റ്" ഉദ്ഘാടനപരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ റോഡിലാണ് ( ക്യൂൻസ് റോഡ് ) സൺഡെ മാർക്കറ്റ് തുടങ്ങുന്നത്.

## Article Content

> **വടകര : **വടകര നഗരത്തിൽ ആരംഭിക്കുന്ന "സൺ ഡെ മാർക്കറ്റ്" ഉദ്ഘാടനപരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ റോഡിലാണ് ( ക്യൂൻസ് റോഡ് ) സൺഡെ മാർക്കറ്റ് തുടങ്ങുന്നത്.

2025 ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു സൺ ഡെ മാർക്കറ്റ് ഉദ്ഘാടനം ചെയ്യും. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

യോഗത്തിൽ വടകര ഡിവലപ്പ്മെൻ്റ് ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ അധ്യക്ഷതവഹിച്ചു. കെ.എൻ വിനോദ്, വിനോദ് ചെറിയത്ത് , കരിപ്പള്ളി രാജൻ, എ.പി. ഹരിദാസൻ ,രഞ്ജിത്ത് കാരാട്ട് , അജിത്ത് പാലയാട് , കെ.എം. ബാലകൃഷ്ണൻ, റീന, ബാലൻ ചെമ്മരത്തൂർ, നിതീഷ് ഡുഡു , അഡ്വ : വിനൽകുമാർ, ഫൈസൽ തങ്ങൾ, കെ. ഷിജു , നിസാർ , സി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കരിപ്പള്ളി രാജൻ (ചെയർമാൻ), അജിത്ത് പാലയാട്, കെ.എം. ബാലകൃഷ്ണൻ , രജ്ഞിത്ത് കാരാട്ട്, ഇ.സി കുഞ്ഞമ്മദ്, എം.പ്രകാശ്, ഷൈനി, റീന (വൈസ് : ചെയർമാൻ മാർ ) , വിനോദ് ചെറിയത്ത് (കൺവീനർ) ,വി.പി. ശശി, അഡ്വ : വിനൽകുമാർ ,ജിജു കുമാർ, ബാലൻ ചെമ്മരത്തൂർ (ജോയിൻ്റ് കൺവീനർമാർ), സാമ്പത്തിക കമ്മിറ്റി - എ.പി. ഹരിദാസൻ (ചെയർമാൻ) കായക്കരാജൻ (കൺവീനർ) , പ്രോഗ്രാം കമ്മിറ്റി - അനിൽ കുമാർ സി.കെ(ചെയർമാൻ), അജീഷ് 'കെ. ടി.കെ (കൺവീനർ), പ്രചരണം- കെ.ഷിജൂ (ചെയർമാൻ) നിതീഷ് ഡുഡു (കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/321467/vadakara-development-forum-forms-welcome-team)