---
title: "തെരുവിന്റെ മക്കളുടെ വിശപ്പകറ്റാന്‍ ചോറോട്  ഗ്രാമ പഞ്ചായത്തില്‍  ബിരിയാണി ചാലഞ്ച്"
english_title: "Biryani Challenge In Chorode Grama Panchayat "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32178/biryani-challenge-in-chorode-grama-panchayat"
published_at: "2022-03-16T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62320a0ae1c76_thanal .jpg"
keywords: []
---

# തെരുവിന്റെ മക്കളുടെ വിശപ്പകറ്റാന്‍ ചോറോട്  ഗ്രാമ പഞ്ചായത്തില്‍  ബിരിയാണി ചാലഞ്ച്

> **Lead Summary:** **ചോറോട്: **നാടും വീടുമില്ലാത്ത തെരുവിന്റെ മക്കളുടെ വിശപ്പകറ്റാന്‍ തണല്‍ നടത്തിവരുന്ന ഇടപെടലുകളെ സഹായിക്കാനും തണലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ധനശേഖരണാര്‍ത്ഥം ആവിഷ്‌ക്കരിച്ച ബിരിയാണി ചാലഞ്ച് വിജയിപ്പിക്കാന്‍ ചോറോട് പഞ്ചായത്തില്‍ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി .

## Article Content

**ചോറോട്: **നാടും വീടുമില്ലാത്ത തെരുവിന്റെ മക്കളുടെ വിശപ്പകറ്റാന്‍ തണല്‍ നടത്തിവരുന്ന ഇടപെടലുകളെ സഹായിക്കാനും തണലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ധനശേഖരണാര്‍ത്ഥം ആവിഷ്‌ക്കരിച്ച ബിരിയാണി ചാലഞ്ച് വിജയിപ്പിക്കാന്‍ ചോറോട് പഞ്ചായത്തില്‍ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി .

ചോറോട് സ്പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് ഉപാദ്ധ്യക്ഷ രേവതി പെരുവാണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലളിത അദ്ധ്യക്ഷത വഹിച്ചു.

തണല്‍ വൈ.ചെയര്‍മാന്‍ ഇല്യാസ് പദ്ധതി വിശദീകരിച്ചു. പ്രസാദ് വിലങ്ങില്‍ ,നിഷ പനങ്ങാട്ട്, മനീഷ്‌കുമാര്‍ ടി.പി അബൂബക്കര്‍ , വി പി ആബിദ ,അനീഷ് ,രൂപേഷ്് ,മഹേഷ് ,ഇഖ്ബാല്‍ വി.സി, സതീഷ് പി.എം. അനില്‍കുമാര്‍ ,സി.എം.റജി ,ജിബീഷ്പി.കെ.സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ മാസ്റ്റര്‍ മുഖ്യ രക്ഷാധികാരിയായും ,വൈ. പ്രസിഡണ്ട് രേവതി ചെയര്‍മാനായും ,പ്രസാദ് വിലങ്ങില്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി .

വിവിധ വാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങള്‍ വൈ.ചെയര്‍മാന്‍മാരാണ് .സതീഷ് പി.എം. ട്രഷറര്‍ യോഗത്തില്‍ ഇസ്മയില്‍ മൂസ്സ സ്വാഗതവും മുസ്തഫ മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32178/biryani-challenge-in-chorode-grama-panchayat)