---
title: "കത്തുന്ന വേനലില്‍ പൊലീസുകാര്‍ക്ക്  ദാഹജലവുമായി റൂറല്‍ എസ് പി യെത്തി"
english_title: " For cops in the scorching summer Rural SP arrived with drinking water"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32187/for-cops-in-the-scorching-summer-rural-sp-arrived-with-drinking-water"
published_at: "2022-03-16T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62320fce87f8c_vatakara sp photo.jpg"
keywords: []
---

# കത്തുന്ന വേനലില്‍ പൊലീസുകാര്‍ക്ക്  ദാഹജലവുമായി റൂറല്‍ എസ് പി യെത്തി

> **Lead Summary:** **വടകര: **കത്തുന്ന വെയിലത്ത് തിളയ്ക്കുന്ന ടാര്‍ റോഡില്‍ സേവനമനുഷ്ഠിയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.

## Article Content

**വടകര: **കത്തുന്ന വെയിലത്ത് തിളയ്ക്കുന്ന ടാര്‍ റോഡില്‍ സേവനമനുഷ്ഠിയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍,കേരളാ പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളും വടകരയിലെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സഹകരണ സ്റ്റോറുമാണ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം വടകര നാരായണ നഗറിലെ ഡ്യൂട്ടി പോയന്റില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ എ ശ്രീനിവാസ് ഐപിഎസ് നിര്‍വ്വഹിച്ചു.

കെ പി ഒ എ ജില്ലാ സെക്രട്ടറി എ.വി ജയന്‍ , ജില്ലാ ജോ സെക്രട്ടറി രാജീവന്‍ പി,കെ പി എ സംസ്ഥാന വൈ. പ്രസിഡന്റ് അഭിജിത്ത് ജി.പി , ജില്ലാ ജോ. സെക്രട്ടറി രജീഷ് ചെമ്മേരി ,രാജന്‍ പി എം എന്നിവര്‍ നേതൃത്വം നല്‍്കി. ട്രാഫിക്ക് എസ്.ഐമാരായ രാധാകൃഷ്ണന്‍ , സജീവന്‍. പവിത്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32187/for-cops-in-the-scorching-summer-rural-sp-arrived-with-drinking-water)