---
title: "രജ്ഞിട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍  ഹാട്രിക്ക് സെഞ്ച്വറി നേടിയ രോഹന്‍  എസ് കുന്നുമ്മലിന് അനുമോദിച്ചു"
english_title: "Congratulations to Rohan S Kunnummal for scoring a hat-trick century in the Rajni Trophy cricket tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32190/congratulations-to-rohan-s-kunnummal-for-scoring-a-hat-trick-century-in-the-rajni-trophy-cricket-tournament"
published_at: "2022-03-16T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232147326863_rahulan s kunnummal.jpg"
keywords: []
---

# രജ്ഞിട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍  ഹാട്രിക്ക് സെഞ്ച്വറി നേടിയ രോഹന്‍  എസ് കുന്നുമ്മലിന് അനുമോദിച്ചു

> **Lead Summary:** വടകര: കേരളത്തിനുവേണ്ടി രജ്ഞിട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെഞ്ച്വറി നേടിയ രോഹന്‍ എസ് കുന്നുമ്മലിന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരം.

## Article Content

വടകര: കേരളത്തിനുവേണ്ടി രജ്ഞിട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെഞ്ച്വറി നേടിയ രോഹന്‍ എസ് കുന്നുമ്മലിന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരം.

പ്രാന്ത കാര്യകാരി അംഗവും മുന്‍ പ്രാന്തകാര്യവാഹുമായിരുന്ന പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ രോഹന്‍ എസ് കുന്നുമ്മലിനെ പൊന്നാട അണിയിച്ചു.ആര്‍.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് ഒ.നാരായണന്‍,എന്‍.ടി.യു മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32190/congratulations-to-rohan-s-kunnummal-for-scoring-a-hat-trick-century-in-the-rajni-trophy-cricket-tournament)