---
title: "മത്സ്യ തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ്  പദ്ധതി;  മാര്‍ച്ച് 29 വരെ  അപേക്ഷിക്കാം"
english_title: "Accident insurance for fishermen "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32198/accident-insurance-for-fishermen"
published_at: "2022-03-16T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62321cd588215_fisher men.jpg"
keywords: []
---

# മത്സ്യ തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ്  പദ്ധതി;  മാര്‍ച്ച് 29 വരെ  അപേക്ഷിക്കാം

> **Lead Summary:** വടകര: മത്സ്യ തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പ്രത്യേക പദ്ധതി. മത്സ്യഫെഡ് നടപ്പാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഇനി 10 ലക്ഷം രൂപയുടെ ആനുകൂല്യം വരെ ലഭിക്കാം. അപകടത്തിന്റെ ആഘാതമനുസരിച്ചാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് പ്രകാരം പരമാവധി അഞ്ചു ലക്ഷം രൂപയും ലഭിക്കും.

## Article Content

വടകര: മത്സ്യ തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പ്രത്യേക പദ്ധതി. മത്സ്യഫെഡ് നടപ്പാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഇനി 10 ലക്ഷം രൂപയുടെ ആനുകൂല്യം വരെ ലഭിക്കാം. അപകടത്തിന്റെ ആഘാതമനുസരിച്ചാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നത്. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് പ്രകാരം പരമാവധി അഞ്ചു ലക്ഷം രൂപയും ലഭിക്കും.

** ആനുകൂല്യങ്ങള്‍ എന്തെല്ലാം: **

അപകടം മൂലം പൂര്‍ണമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കില്‍ രണ്ടു കെ, രണ്ടു കാല്‍, രണ്ട് കണ്ണ് ഇവ നഷ്ടപ്പെടുകയോ ഒരു കൈയും ഒരു കണ്ണും, ഒരു കാലും ഒരു കണ്ണും അല്ലെങ്കില്‍ ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ടാലും നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതാണ്. അപകടം മൂലം ഭാഗികമായ അംഗവൈകല്യം സംബന്ധിച്ച് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 5 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യമാണെങ്കില്‍ ആശുപത്രി ചെലവായി പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. അപകടത്തില്‍ മരണം സംഭവിച്ചെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടു പോകുന്നതിനായി ആംബുലന്‍സിനായുള്ള തുകയായി 2500 രൂപ വരെ നല്‍കും.

** അപകടത്തില്‍ മരണപ്പെട്ടാല്‍ **

മത്സ്യ തൊഴിലാളിയുടെ അനന്തരാവകാശികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും ധനസഹായം ലഭിക്കും. 25 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്കു വരെ പരമാവധി 10000 രൂപ ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നല്‍കും.

**ആര്‍ക്കാണ് അംഗങ്ങള്‍ അകാന്‍ സാധിക്കുക: **

18 നും 70 നും ഇടയില്‍ പ്രായമുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ (വനിതകള്‍ ഉള്‍പ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ഇതില്‍ അംഗങ്ങള്‍ ആകാം.

** കാലാവധി: **

മാര്‍ച്ച് 29 വരെ പദ്ധതിയില്‍ അംഗങ്ങളായി ചേരാവുന്നതാണ്. അംഗത്വമെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 2022 മാര്‍ച്ച് 29ന് മുമ്പ് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്‌ക്കേണ്ടതാണ്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ് പോളിസിയുടെ കാലാവധി. ബന്ധപ്പെടേണ്ട നമ്പര്‍: ജില്ലാ ഓഫീസ് 0495 2380344, 9526041099. ക്ലസ്റ്റര്‍ 6:9526041125, 8086001907, 8086001909, 9526041062, 9526041330

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32198/accident-insurance-for-fishermen)