---
title: "ശാപമോക്ഷം; വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് കരിങ്കൽ ഭിത്തി കെട്ടാൻ തുക അനുവദിച്ചു "
english_title: "Funds have been allocated for the construction of a granite wall at the lower end of Vaikilassery Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/322669/funds-have-been-allocated-for-the-construction-of-a-granite-wall-at-the-lower-end-of-vaikilassery-road"
published_at: "2025-10-26T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fde8cb63505_1.jpg"
keywords: []
---

# ശാപമോക്ഷം; വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് കരിങ്കൽ ഭിത്തി കെട്ടാൻ തുക അനുവദിച്ചു 

> **Lead Summary:** **വടകര: ** ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് ഇരുവശവും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**വടകര: ** ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് ഇരുവശവും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു.

റോഡിന്റെ ഇരുവശത്തും ഭിത്തിയില്ലാത്തത് കാരണം മഴക്കാലത്ത് തോട് നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു .

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിലാണ് കരിങ്കൽ ഭിത്തിക്കുള്ള തുക അനുവദിച്ചത്. ഏകദേശം 130 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയുള്ള തോടാണിത്. ചോറോട് ഗ്രാമപഞ്ചായത്തുമായി ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട സൊസൈറ്റി കരാർ ഒപ്പ് വെച്ചു ഏറ്റെടുത്തു. വെള്ളം കുറഞ്ഞാൽഉടൻ തോട് നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/322669/funds-have-been-allocated-for-the-construction-of-a-granite-wall-at-the-lower-end-of-vaikilassery-road)